കുവൈറ്റ് സിറ്റി : കുവൈത്ത് ഭരണാധികാരിയും അമീറുമായ ഷെയ്ഖ് സബ അൽ അഹ്മദ് അൽ ജാബിർ അൽ സബയുടെ നിര്യാണത്തിൽ നമോഹെല്പ്ലെയിൻ കുവൈറ്റ് ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. കുവൈത്തിന് മാത്രമല്ല ലോകത്തിനാകമാനം കനത്ത നഷ്ടമാണ് അമീറിന്റെ വേർപാട് കൊണ്ട് ഉണ്ടായത്. വിദേശികളോട്, പ്രത്യേകിച്ച് ഭാരതീയ സംസ്കാരത്തെയും, സമൂഹത്തെയും ഹൃദയത്തോട് ചേർത്തു നിറുത്തിയ അദ്ദേഹം, പ്രവാസികളായ പൊതുസമൂഹത്തോടു കാണിച്ച കാരുണ്യവും സ്നേഹവും സമാനതകളില്ലാത്തതാണെന്ന് നമോ ഹെല്പ്ലെയിൻ കുവൈറ്റ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Comments