ദുബായ്: തുടര്‍ച്ചയായ ജയം നേടാന്‍ സമ്മതിക്കാതെ രാജസ്ഥാന്റെ വഴിതടഞ്ഞ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്.സഞ്ചുവിനേയും ബട്ലറേയും തുടക്കത്തിലേ മടക്കിയാണ് രാജസ്ഥാനെ 37 റണ്‍സിന് കൊല്‍ക്കത്ത തോല്‍പ്പിച്ചത്. നൈറ്റ് റൈഡേഴ്സിന്റെ 6ന് 174 റണ്‍സിന് മറുപടിയായി രാജസ്ഥാന് 9 വിക്കറ്റിന് 137ല്‍ ഒതുങ്ങി.
വലിയ ലക്ഷ്യത്തിനായി കരുതലോടെ ബാറ്റ് വീശുന്നതില്‍ രാജസ്ഥാന് തുടക്കത്തിലേ പിഴച്ചു. സൂപ്പര്‍ ഓള്‍റൗണ്ടറായ പാറ്റ് കമ്മിന്‍സിന്റെ മികവാണ് രാജസ്ഥാനെ വീഴ്ത്തിയത്. സ്മിത്തിനെ വെറും 3 റണ്‍സിന് വീഴ്ത്തിയ കമ്മിന്‍സിന് പിന്തുണയായി ശിവം മാവിയുടെ ബൗളിംഗും കൊല്‍ക്കത്തയ്ക്ക് തുണയായി. അപകടകാരിയായ സഞ്ജു ബൗണ്ടിറയോടെ തുടങ്ങിയെങ്കിലും 8 റണ്‍സില്‍ ശിവം മലയാളിതാരത്തെ മടക്കി. ജോസ് ബട്ലറെ 21 റണ്‍സില്‍ ശിവം തന്നെ വീഴ്്ത്തിയതോടെ കൊല്‍ക്കത്ത വിജയം ഉറപ്പിച്ചു. കഴിഞ്ഞ് മത്സരത്തില്‍ ബാറ്റിംഗ് തരംഗമായി മാറിയ രാഹുല്‍ തിവാത്തിയയും 14 റണ്‍സില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ പുറത്തായി.
കൊല്‍ക്കത്തയ്ക്ക് മികച്ച സ്കോര്‍ കണ്ടെത്താനായത് ശുഭ്മാന്‍ ഗില്ലിന്റേയും മോര്‍ഗന്റേയും ബാറ്റിംഗിലെ ശ്രദ്ധയാണ്. ഗില്ല് 47 റണ്‍സും മോര്ഗന് 34 റണ്‍സും റസ്സല്‍ 24 റണ്‍സും എടുത്തു. കമ്മിന്‍സിനെ 12 റണ്‍സില്‍ പുറത്താക്കാന്‍ എടുത്ത പറക്കും ക്യാച്ചിലൂടെ സഞ്ജു ഇന്നലെ വീണ്ടും ശ്രദ്ധ നേടി.
Comments