തിരുവവന്തപുരം: പാറശാല എംഎൽഎ സി കെ ഹരീന്ദ്രനും ഭാര്യക്കും കൊറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച കാര്യം എംഎൽഎ തന്നെയാണ് അറിയിച്ചത്.
രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് അദ്ദേഹം നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് എംഎൽഎയ്ക്കും ഭാര്യക്കും കൊറോണ സ്ഥിരീകരിച്ചത്.
കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാവരും നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നും എംഎൽഎ പറഞ്ഞു
Comments