മുഖം വാടിയോ.....എന്നാല്‍ ഇനി ബീറ്റ്‌റൂട്ട് ഉപയോഗിച്ചു മുഖത്തിനു തിളക്കം കൂട്ടാം
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മുഖം വാടിയോ…..എന്നാല്‍ ഇനി ബീറ്റ്‌റൂട്ട് ഉപയോഗിച്ചു മുഖത്തിനു തിളക്കം കൂട്ടാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2020, 09:38 am IST
FacebookTwitterWhatsAppTelegram

മുഖം മിനുക്കുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നവരാണ് മിക്ക സ്ത്രീകളും. എന്നാല്‍ ജോലിയ്‌ക്കു പോകുന്ന സ്ത്രീകള്‍ക്ക് അതിനുളള സമയം ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ വീട്ടില്‍ എളുപ്പം ഉണ്ടാക്കാവുന്നതും, ഒരാഴ്ച വരെ സൂക്ഷിയ്‌ക്കാവുന്നതുമായ ഒരു ഈസി ഫെയ്‌സ് പായ്‌ക്ക് എങ്ങിനെ തയ്യാറാക്കാമെന്നു നോക്കാം. രാത്രി ഉപയോഗിക്കാന്‍ പറ്റുന്ന ഒരു ഫെയ്‌സ് പായ്‌ക്കാണിത്. ബീറ്റ്‌റൂട്ട് കൊണ്ടുളള ഈ പായ്‌ക്ക് ജോലി കഴിഞ്ഞ് വന്ന ശേഷം നിത്യവും ഉപയോഗിക്കാവുന്നതാണ്. ജോലി കഴിഞ്ഞ് വരുന്ന മിക്ക ആളുകളും മുഖം ക്ഷീണിച്ചിരിക്കുന്നു. ഈ ക്ഷീണം അകറ്റി മുഖം തിളക്കമുളളതാക്കാന്‍ ഈ ഫെയ്‌സ് പായ്‌ക്ക് സഹായിയ്‌ക്കുന്നു. ഇതിനായി ആദ്യം ബീറ്റ്‌റൂട്ട് നന്നായി തൊലികളഞ്ഞ് മിക്‌സിയില്‍ അടിച്ചെടുക്കുക.

ശേഷം ഇത് അരിപ്പയില്‍ അരിച്ചെടുക്കണം. അതുപോലെ തന്നെ കടയില്‍ നിന്നും സുലഭമായി ലഭിക്കുന്ന ഒന്നാണ് മസൂര്‍ ദാല്‍ (ചുവന്ന പരിപ്പ്) ഇത് വാങ്ങി നന്നായി പൊടിച്ചു വയ്‌ക്കുക. ഒരാഴ്ചയോളം നമുക്കിത് പൊടിച്ച് സൂക്ഷിക്കാവുന്നതാണ്. ദിവസവും ആവശ്യാനുസരണം ഒരു ചെറിയ പാത്രത്തില്‍ മിക്‌സ് തയ്യാറാക്കി ഉപയോഗിക്കുന്നതാണ്. ഒരു പാത്രത്തിലേക്ക് അരിച്ചു വെച്ച ബീറ്റ്റൂട്ട് രണ്ട് ടീസ്പൂണും അര ടീസ്പൂണ്‍ റോസ് വാട്ടറും ഒരു സ്പൂണ്‍ മസൂര്‍ ദാല്‍ പൊടിച്ചതും ചെറുനാരങ്ങാനീരും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇവ നന്നായി മുഖത്ത് തേച്ച് പിടിപ്പിക്കുക.

ഇങ്ങനെ തേച്ചുപിടിപ്പിച്ച് ഇരുപത് മിനിറ്റിനു ശേഷം കഴുകിക്കളയുക. രാത്രി കുളിക്കുന്നതിനു മുന്‍പ് മുഖത്ത് പുരട്ടിയിടാവുന്ന പായ്‌ക്കാണിത്. കുളി കഴിഞ്ഞ ശേഷം ഇത് കഴുകിക്കളയാം. പിറ്റേ ദിവസത്തേക്ക് മുഖത്തിന് നല്ല തിളക്കവും ഊര്‍ജ്ജവും കിട്ടുന്നു. ബീറ്റ്‌റൂട്ടില്‍ അടങ്ങിയിട്ടുളള വൈറ്റമിന്‍ സി ചര്‍മ്മത്തിന് വളരെ ഉപകാരപ്രദമാണ്. അതുപോലെ തന്നെ ഓയിലി സ്‌കിന്‍ ഉളളവര്‍ക്ക് ഏറ്റവും നല്ലതാണ് ഈ ബീറ്റ്‌റൂട്ട് ഫെയ്‌സ് പായ്‌ക്ക്. കൂടാതെ ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സൈഡുകള്‍ സെല്ലിനെ കോട്ടം തട്ടാതെ രക്ഷിക്കുകയും ചെയ്യുന്നു. ആര്‍ക്കും എപ്പോഴും പരീക്ഷിക്കാവുന്ന ഒരു ഫെയ്‌സ് പായ്‌ക്കാണിത്.

Tags: homly face pack
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

കേരള ബ്ലാസ്റ്റേഴ്സ് കൈമാറ്റം ഉടന്‍? ഐബിഎസ് ഗ്രൂപ്പ് ചര്‍ച്ചയില്‍, വിലയില്‍ തര്‍ക്കം

ഇതോ വിദ്യാർത്ഥി സമരം? പ്രതിഷേധം എന്ന പേരിൽ നടക്കുന്നത് ലഹരി ഉപയോഗവും നൈറ്റ് പാർട്ടിയും; ഓൺലൈൻ ഡെലിവറിക്കാരനെ ആക്രമിച്ച് പിസയും ബർഗറും മോഷ്ടിച്ച് പാറ്റകൾ

ഇന്ത്യന്‍ ആരാധകര്‍ക്ക് വമ്പന്‍ സന്തോഷവാര്‍ത്ത; ബ്രസീല്‍ ദേശീയ ടീം കൊല്‍ക്കത്തയില്‍ കളിച്ചേക്കും

ഐഫോൺ പ്രോ മാക്‌സിൽ നിർമിച്ച വ്യാജ ഇൻവോയ്സും കരാറും; വീണയുടെ പേരിൽ മറ്റൊരു കമ്പനിയും; നിർണായക കണ്ടെത്തലുകളുമായി ഇഡി റിപ്പോർട്ട്

‘ബംഗ്ലാദേശിലെ പോലെ പാര്‍ലമെന്റും ഭരണഘടനയും കത്തിക്കണം, പോലീസിന്റെ തല എറിഞ്ഞുപൊട്ടിക്കണം’; വ്ളോഗര്‍ മുഹമ്മദ് അനസ് അഴിയെണ്ണും; കലാപാഹ്വാനത്തിന് കേസെടുത്ത് പോലീസ്

റാക്കറ്റ് മാറ്റിവെച്ച് ഫുട്‌ബോള്‍ ബൂട്ട്; ഡൊമിനിക് തീം ഇനി ഓസ്ട്രിയന്‍ ക്ലബ്ബിനായി കളിക്കും

പാതിരാത്രിയിൽ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി; പിന്നാലെ വാഹനാപകടം; വയനാട്ടിൽ 16-കാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി

ഇന്ത്യയില്‍ ആഷസ് ടെസ്റ്റ്? 150-ാം വാര്‍ഷിക മത്സരം ഇന്ത്യയില്‍ നടത്താന്‍ ആലോചിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies