പാരീസ്: ഫ്രഞ്ച് ഓപ്പൺ പുരുഷവിഭാഗത്തിൽ റഫേൽ നദാലും ഡോമിനിക് തീമും നാലാം റൗണ്ടിൽ കടന്നു. റഫേൽ നദാൽ ട്രാവൽഗിയയേയും തീം റൂഡിനേയുമാണ് തോൽപ്പിച്ചത്. ഇവർക്കൊപ്പം സീഡഡ് താരങ്ങളായ സ്വരേവ് വും ഷ്വാറ്റ്സ്മാനും നാലാം റൗണ്ടിലെത്തി.
സ്പെയിനിന്റെ റഫേൽ നദാല്‍ നേരിട്ടുള്ള സെറ്റുകൾക്കാണ് സ്റ്റെഫാനോ ട്രവാൽജിയോയെ തകർത്തത്. 6-1, 6-4, 6-0നാണ് നദാൽ കളിൺകോർട്ടിലെ കരുത്തുകാട്ടി. മൂന്നാം സീഡ് ഡോമിനിക് തീം 28-ാം സീഡ് കാസ്പർ റൂഡിനെ തോൽപ്പിച്ചു. 6-4,6-3,6-1നാണ് എതിരാളിയെ വീഴ്ത്തിയത്.
മൂന്നാം മത്സരത്തിൽ ആറാം സീഡ് അലക്സാന്റർ സ്വരേവ് 6-1, 7-5, 6-3നാണ് മാർക്കോ സെച്ചീനാറ്റോവിനെയാണ് തോൽപ്പിച്ചത്. ഇവർക്കൊപ്പം ഏഴാം സീഡ് ഡീഗോ ഷാറ്റ്സ്മാൻ നോർബെർട്ട് ഗോംബോസിനേയും 7-6,6-3, 6-3 ന് തകർത്തു.
Comments