ആരാധകര്‍ ആവേശത്തില്‍; മുന്‍ പ്രീമിയര്‍ ലീഗ് സ്ട്രൈക്കര്‍ ഗാരി ഹൂപ്പര്‍ കേരള ബ്ലാസ്റ്റേഴ്സില്‍
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ആരാധകര്‍ ആവേശത്തില്‍; മുന്‍ പ്രീമിയര്‍ ലീഗ് സ്ട്രൈക്കര്‍ ഗാരി ഹൂപ്പര്‍ കേരള ബ്ലാസ്റ്റേഴ്സില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2020, 10:25 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ആരാധകരുടെ ആകാംക്ഷകള്‍ക്ക് വിരാമമിട്ട് മുന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരം ഗാരി ഹൂപ്പറുമായുള്ള കരാര്‍ ഒപ്പുവച്ചതായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. പരിചയസമ്പന്നനായ ഇംഗ്ലീഷ് സ്ട്രൈക്കര്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണില്‍ ക്ലബ്ബിനായി കളിക്കുന്ന കാര്യം സന്തോഷത്തോടെ പ്രഖ്യാപിക്കുന്നതായി കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു.

ഇംഗ്ലണ്ടിലെ ഹാര്‍ലോയില്‍ നിന്നുള്ള 32കാരനായ ഗാരി ഹൂപ്പര്‍, ഏഴാം വയസില്‍ തന്നെ ടോട്ടനം ഹോട്സ്പര്‍ അക്കാദമിയില്‍ നിന്ന് കളിപഠിച്ചു തുടങ്ങിയിരുന്നു. ലില്ലി വൈറ്റ്സിലെ ഏഴുവര്‍ഷത്തെ സേവനത്തിന് ശേഷം ഗ്രേസ് അത്ലറ്റിക്കില്‍ ചേര്‍ന്നു. 2004ലാണ് ഗ്രേസിനൊപ്പം സീനിയര്‍ ടീം അരങ്ങേറ്റം. പുതുതായി രൂപീകരിച്ച കോണ്‍ഫറന്‍സ് സൗത്തിലേക്ക് (നാഷണല്‍ ലീഗ് സൗത്ത്) ടീമിന് സ്ഥാനക്കയറ്റം ലഭിച്ചപ്പോഴായിരുന്നു ഇത്. സൗത്തന്‍ഡ് യുണൈറ്റഡിലേക്ക് ചേക്കേറും മുമ്പ് ഗ്രേസിനായി 30 മത്സരങ്ങളില്‍ നിന്ന് 12 ഗോളുകള്‍ താരം നേടി. സൗത്തന്‍ഡിലെ രണ്ടുവര്‍ഷം തുടര്‍ന്നുള്ള സീസണുകളില്‍ രണ്ടു വിജയകരമായ വായ്പ അടിസ്ഥാനത്തിലുള്ള മാറ്റത്തിനും വഴിയൊരുക്കി. 19 മത്സരങ്ങളില്‍ നിന്ന് 11 ഗോളുകളുമായി ഹെര്‍ഫോര്‍ഡ് യുണൈറ്റഡിലെ മികച്ച പ്രകടനം അദ്ദേഹത്തിന് ലീഗ് വണ്‍ ക്ലബ്ബായ സ്‌കന്തോര്‍പ് യുണൈറ്റഡില്‍ സ്ഥിരമായ സ്ഥാനം നേടിക്കൊടുത്തു.

സ്‌കന്തോര്‍പിലെ മികച്ച ഫോം 2010ല്‍ ഹൂപ്പറെ സ്‌കോട്ടിഷ് വമ്പന്‍മാരായ സെല്‍റ്റിക്കില്‍ എത്തിച്ചു. മൂന്നു സീസണുകളിലായി യുവേഫ ചാമ്പ്യന്‍സ് ലീഗിലും യൂറോപ്പ ലീഗിലും ടീമിനായി കളിച്ചു. ആദ്യ സീസണില്‍ തന്നെ സെല്‍റ്റിക്കിനെ സ്‌കോട്ടിഷ് കപ്പ് നേടാനും ഹൂപ്പര്‍ തന്റെ പ്രകടന മികവിലൂടെ നയിച്ചു. തുടര്‍ന്നുള്ള രണ്ടു സീസണുകളില്‍ തുടര്‍ച്ചയായ ലീഗ് കിരീടവും താരം നേടി. 2012-13ലെ 51 മത്സരങ്ങളില്‍ 31 ഗോള്‍ നേടിയുള്ള ഹൂപ്പറിന്റെ ഏറ്റവും മികച്ച സീസണ്‍ പ്രകടനം ഡബിള്‍ കിരീട നേട്ടമാണ് ടീമിന് സമ്മാനിച്ചത്.

അടുത്ത സീസണില്‍ നോര്‍വിച്ച് സിറ്റി എഫ്സിയുമായി കരാര്‍ ഒപ്പുവച്ചതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാനുള്ള അവസരമൊരുങ്ങി. ക്ലബ്ബിന്റെ ടോപ് സ്‌കോറര്‍ ആയാണ് ഹൂപ്പര്‍ നോര്‍വിച്ചിനൊപ്പം ആദ്യവര്‍ഷം പൂര്‍ത്തിയാക്കിയത്. പിന്നീട് ടീം തരംതാഴ്‌ത്തപ്പെട്ടു. എന്നാല്‍ ഹൂപ്പറിന്റെ ക്ലിനിക്കില്‍ ഫിനിഷിലൂടെയുള്ള സുപ്രധാന ഗോളുകളിലൂടെ ഉടന്‍ തന്നെ ടോപ്പ് ഡിവിഷനിലേക്ക് ടീം തിരിച്ചെത്തുകയും ചെയ്തു.

കളത്തില്‍ സ്വാഭാവിക ആക്രമണത്വരയുള്ള ഗോളടിക്കാരനാണ് ഗാരിയെന്നും ബ്ലാസ്റ്റേഴ്സിനായി മികച്ച ഗോളുകള്‍ നേടാന്‍ അദ്ദേഹത്തിന് കഴിയുമെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. ഗോളടി മികവില്‍ ആരാധകര്‍ ഉടനെ തന്നെ താരവുമായി ഇഷ്ടത്തിലാവും. അത്തരം കഴിവുള്ള ഒരു കളിക്കാരന്‍ ടീമിനൊപ്പം ചേരുന്നതില്‍ സന്തോഷമുണ്ടെന്നും വരാനിരിക്കുന്ന സീസണില്‍ താരത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണെന്നും കരോലിസ് സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.

ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?

അസ്റ്റെക്കയിലെ ഓക്‌സിജന്‍ വെല്ലുവിളി; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ ഗ്രീന്‍ സിഗ്‌നല്‍

റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ മെസി; ലോകകപ്പ് ചരിത്രത്തില്‍ മറ്റൊരു സുവര്‍ണ അധ്യായം കൂടി

Latest News

സർവീസ് റോഡിൽ നിർത്തിയിട്ട ബസിന് പിന്നിൽ ബൈക്ക് ഇടിച്ചു; ഒരാൾ മരിച്ചു

കോഴിക്കോട് തിരുവണ്ണൂർ ക്ഷേത്രക്കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നൽകണമെന്ന് വി.എം. സുധീരൻ

ആര്യനാട് പോലീസ് സ്റ്റേഷനിൽ യുവാവിന്റെ ആക്രമണം; CI യുടെ തല കസേര കൊണ്ട് അടിച്ചു പൊട്ടിച്ചു; തലയിൽ 4 സ്റ്റിച്ച്; യുവാവ് പോലീസ് കസ്റ്റഡിയിൽ,

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

റോഡിലേക്ക് വീണ തെങ്ങിൽ സ്‌കൂട്ടർ ഇടിച്ച് അപകടം; ഒരാൾ മരിച്ചു

കൊല്ലം യു.ഡി.എഫിൽ ചേരിപ്പോര്; DYFI നേതാക്കളുടെ RSP പ്രവേശനം വിവാദത്തിൽ

പത്തനംതിട്ട പോക്സോ കേസിൽ നിർണായക വഴിത്തിരിവ്;13കാരിയുടെ മൊഴിയിൽ വൈരുധ്യം;സഹപാഠികൾ പീഡിപ്പിച്ചില്ലെന്ന് പുതിയ വെളിപ്പെടുത്തൽ; ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies