യാത്രയ്ക്കൊപ്പം സുരക്ഷിതമായ താമസ സൗകര്യവും ഒരുക്കി കാരാപേറ്റ്
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

യാത്രയ്‌ക്കൊപ്പം സുരക്ഷിതമായ താമസ സൗകര്യവും ഒരുക്കി കാരാപേറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2020, 04:59 pm IST
Facebook
Twitter
WhatsAppTelegram

യാത്ര പോകാന്‍ ഇഷ്ടമല്ലാത്തവരായി ആരുമില്ല. എന്നാല്‍ കൊറോണയെന്ന മഹാമാരിയുടെ വ്യാപനം കാരണം ഇപ്പോള്‍ യാത്രകള്‍ ചെയ്യുന്നത് അത്ര സുരക്ഷിതമല്ല. ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ വേണ്ടത് സുരക്ഷിതത്വമാണ്. അതുകൊണ്ടു തന്നെ നമ്മള്‍ പോകുന്ന ഇടം എത്രത്തോളം സുരക്ഷിതമാണ് എന്ന് നമുക്ക് അറിയില്ല. സ്വന്തം വാഹനങ്ങളില്‍ യാത്ര ചെയ്യുകയാണെങ്കിലും പോകുന്നിടത്ത് എത്തി കഴിഞ്ഞാല്‍ താമസസൗകര്യം, പ്രാഥമിക ആവശ്യങ്ങള്‍ ചെയ്യാനുള്ള സ്ഥലം എന്നിവ കണ്ടെത്തുമ്പോള്‍ അവയെല്ലാം എത്രത്തോളം സുരക്ഷിതമാണ് എന്നു നമ്മുക്കറിയാന്‍ സാധിക്കുകയില്ല. അതുകൊണ്ട് തന്നെ യാത്ര പോകുമ്പോള്‍ ഇവയെല്ലാം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യ സുരക്ഷയാണ് ഏറ്റവും പ്രധാനം.

രോഗം എവിടെ നിന്നാണ് ആരില്‍ നിന്ന് ആരിലേക്കാണ് പകരുന്നത് എന്ന് പറയാന്‍ കഴിയാത്ത ഒരു സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. അതുകൊണ്ട് തന്നെ സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യുന്ന ആളുകള്‍ക്കായി ഫ്രാന്‍സിലുളള കാരാപേറ്റ് എന്ന കമ്പനി വാഹനത്തില്‍ ഘടിപ്പിച്ച് കൊണ്ടു പോകാവുന്ന രീതിയിലുള്ള ട്രെയിലറുകള്‍ തയ്യാറാക്കിയിരിക്കുകയാണ്. പരിമിതമായ സ്ഥലത്ത് സ്റ്റോറേജ് കമ്പാര്‍ട്ടുമെന്റുകള്‍, ഇന്റീരിയര്‍ ഡ്രോയറുകള്‍, മടക്കാവുന്ന അലമാരകള്‍, മാറ്റിയിടാവുന്ന കട്ടില്‍, സ്‌കൈലൈറ്റ് എന്നിവയെല്ലാം ഉള്‍പ്പെടുത്തി കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. കൂടാതെ ട്രെയിലറിനകത്തും പുറത്തും അടുക്കളയായി ഉപയോഗിക്കാന്‍ സ്ലൈഡ്- ഔട്ട് ഡ്രോയറമുണ്ട്.

അറുപത്തിയഞ്ച് ചതുരശ്ര അടി വിസ്തീര്‍ണ്ണമുളള ട്രെയിലറുകളില്‍ രണ്ട് മുതിര്‍ന്നവര്‍ ഒരു കുട്ടി ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് താമസിക്കാനും കിടന്നുറങ്ങാനുമുളള സൗകര്യമുണ്ട്.വാര്‍ണിഷ് ചെയ്ത തടി ഭാഗങ്ങള്‍ ഉപയോഗിച്ചാണ് ട്രെയിലറുകളുടെ പുറം ഭാഗം നിര്‍മിച്ചിരിക്കുന്നത്. ദീര്‍ഘദൂര യാത്രകള്‍ പോകുന്നവര്‍ക്കായാണ് പ്രധാനമായും കമ്പനി ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്. ദൂരയാത്ര പോകുമ്പോള്‍ സ്വന്തം വാഹനത്തില്‍ തന്നെ എല്ലാ സൗകര്യവും ഒരുക്കുന്ന ഈ ട്രെയിലറുകള്‍ യൂറോപ്പില്‍ ജന ശ്രദ്ധയാര്‍ജിച്ചു വരുകയാണ്. സ്‌പെയിന്‍, ജര്‍മനി, ഇറ്റലി, പോര്‍ച്ചുഗല്‍, ബെല്‍ജിയം, ലക്‌സംബര്‍ഗ്, നെതര്‍ലാന്റ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, യുകെ എന്നീ രാജ്യങ്ങളിലേക്കാണ് ഇപ്പോള്‍ ട്രെയിലര്‍ എത്തിക്കുന്നത്. വളരെ ഭാരം കുറഞ്ഞ ഈ ട്രെയിലറുകള്‍ അധിക വാഹനങ്ങളുമായി യോജിപ്പിക്കാവുന്ന ഒന്നാണ്.

Tags: francetravel
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies