പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കി പോളണ്ടിന്റെ ഇഗാ സ്വിയാതീക്ക്. നാലാം സീഡ് അമേരിക്കയുടെ സോഫിയാ കെനിനെയാണ് സ്വിയാതീക്ക് തോല്‍പ്പിച്ചത്. 6-4,6-1നാണ് സ്വിയാതീക് കിരീടം സ്വന്തമാക്കിയത്.
ആദ്യ സെറ്റുമുതല്‍ സീനിയര്‍ താരത്തിനെതിരെ മേധാവിത്വം നേടുന്ന പ്രകടനമാണ് സ്വിയാതീക്ക് നടത്തിയത്. ആദ്യ സെറ്റ് 6-4ന് സ്വന്തമാക്കിയ പോളിഷ് താരം രണ്ടാം സെറ്റ് അനായാസം നേടിയാണ് കന്നി ഗ്രാന്‍ഡ് സ്ലാം കിരീടെ സ്വന്തമാക്കിയത്. പെഡറോസ്കയെ അട്ടിമറിച്ചാണ് സ്വിയാതീക്ക് ഫൈനലിലെത്തിയത്. സീസണില്‍ ഓസ്ട്രേലിയന്‍ ഓപ്പണിലിലെ നാലാം റൗണ്ടിലും യു.എസ്. ഓപ്പണിന്റെ മൂന്നാം റൗണ്ടിലും കടന്ന സ്ഥിരത കാട്ടിയ സ്വിയാതീക്ക് ഇനി ലോകതാരങ്ങള്‍ക്ക് കനത്ത ഭീഷണിയാണ് എന്ന് തെളിയിച്ചിരിക്കുകയാണ്.
Comments