കാബൂള്‍: നിരന്തര സമാധാന ശ്രമങ്ങളോട് സഹകരിക്കാതെ താലിബാന് ഭീകരര്‍. ഖാണ്ഡഹാറില്‍ നടത്തിയ ബോംബ് സ്ഫോടനത്തില്‍ ഒരു പോലീസുദ്യോഗസ്ഥന് കൊല്ലപ്പെട്ടു. നഗരമദ്ധ്യത്തില്‍ നടത്തിയ ആക്രമണത്തില്‍ നാലു സാധാരണക്കാര്‍ക്കും പരിക്കേറ്റതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പോലീസ് സംഘത്തിന് നേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. സമാധാന ശ്രമത്തിനായി അബ്ദുള്ള അബ്ദുള്ള ഇന്ത്യയിലെത്തി ഇന്നലെയാണ് മടങ്ങിയത്. അമേരിക്കയുടെ മദ്ധ്യസ്ഥതയിലാണ് അഫ്ഗാന് ഭരണകൂടം താലിബാനുമായി കരാര്‍ ഒപ്പിട്ടത്. എന്നാല്‍ യാതൊരു വിധത്തിലുള്ള വെടിനിര്ത്തലുകളോ ഭീകരാക്രമണം നിര്‍ത്താനുള്ള പരിശ്രമങ്ങളോ താലിബാന് ഇതുവരെ നടത്തിയിട്ടില്ല. സമാധാനം നിലനിര്‍ത്താന്‍ ഇന്ത്യയുടെ ഇടപെടലാണ് അമേരിക്കയും ആവശ്യപ്പെട്ടത്. ഇതിനിടെ താലിബാന് പാകിസ്താനേയും ചൈനയുടെ പ്രതിനിധികളേയും സന്ദര്‍ശിച്ചതിനെ അതീവഗുരുതരമായ വിഷയമായിട്ടാണ് ഇന്ത്യ വിലയിരുത്തുന്നത്.
Comments