ന്യൂഡൽഹി: അമ്മ സരോജ് സൂദിന്റെ 13-ാംവാർഷികത്തോടനുബന്ധിച്ച് ഐഎഎസ് ഉദ്യോഗാർത്ഥികൾക്ക് സ്കോളർഷിപ്പ് പദ്ധതിയുമായി ബോളിവുഡ് നടൻ സോനു സൂദ്. ‘സ്കോളിഫൈ’ എന്ന പേരിൽ എല്ലാവർക്കുമായി സ്കോളർഷിപ്പ് പദ്ധതി ആരംഭിച്ചിരുന്നെങ്കിലും ഐഎഎസ് ഉദ്യോഗാർത്ഥികൾക്ക് പ്രത്യേകമായിട്ടാണ് ഇപ്പോൾ സ്കോളർഷിപ്പ് ആരംഭിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാലയളവിൽ കുടിയേറ്റ തൊഴിലാളികൾക്ക് സ്വദേശത്തേയ്ക്ക് മടങ്ങിപ്പോകാനുള്ള സഹായങ്ങൾക്ക് ശേഷമാണ് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സോനു സൂദിന്റെ ഈ പുതിയ ചുവടുവയ്പ്.
ജെഇഇ, നീറ്റ് പരീക്ഷകളുടെ സമയത്തും വിദ്യാർത്ഥികൾക്ക് സഹായവുമായി സോനു സൂദ് രംഗത്തെത്തിയിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമാണ് സോനു സൂദ്.കൊറോണ കാലത്ത് സോനു സൂദ് നടത്തിയ സാമൂഹി ഇടപെടലുകൾക്ക് ആദരമായി യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ എസ്ഡിജി സ്പെഷൽ ഹുമാനിറ്റേറിയൻ ആക്ഷൻ അവാർഡും ലഭിച്ചിരുന്നു.
Comments