ന്യൂയോര്‍ക്ക്: ഭൂമിയുടെ ഏറ്റവും മികച്ച സഹായ ഗ്രഹം ചന്ദ്രനാണെന്ന് നാസ. ഭൂമിയുടെ ബെസ്റ്റ് ഫ്രണ്ടെന്ന പരാമര്‍ശത്തോടെ നാസയുടെ ട്വീറ്റ് ശാസ്ത്രലോകത്തില്‍ വൈറലായിരിക്കുകയാണ്. ബഹിരാകാശത്തെ ഗ്രഹങ്ങളുടെ ലോകത്തില്‍ ചന്ദ്രനാണ് ഭൂമിയുടെ രക്ഷന്. എപ്പോഴും ഭൂമിയ്ക്ക് പുറകില്‍ ചന്ദ്രനുണ്ടാകുമെന്നാണ് നാസ പറയുന്നത്. സൂര്യന്റെ അതിശക്തമായ എല്ലാ തരംഗങ്ങളും ചൂടും നേരിട്ട് ഏറ്റുവാങ്ങുന്നത് ചന്ദ്രനാണ്. ആ ഗ്രഹത്തിന്റെ സ്ഥാന ചലനം എന്നാല്‍ ഭൂമിയുടെ നാശമാണെന്നാണ് നാസ പറയുന്നത്. സൂര്യനില്‍ നിന്നുള്ള ശക്തമായ തരംഗങ്ങള്‍ 45,000 കോടി വര്‍ഷം മുമ്പ് ഏറ്റുവാങ്ങേണ്ടി വന്ന ഭൂമി കനത്തചൂടില്‍ വെന്തുരുകിയിരുന്നു.
🌚The Moon has ALWAYS had Earth's back🌎
Like a protective BFF, the Moon shielded the Earth's early atmosphere from the unpredictability of space & powerful solar storms with its magnetic field 4 billion years ago.
🌟We break down the relationship here https://t.co/zEAMZH3lmw pic.twitter.com/7THh6z0fmV
— NASA (@NASA) October 15, 2020
ചന്ദ്രന് സൂര്യനും ഭൂമിയ്ക്കും ഇടയിലേക്ക് പ്രവേശിച്ചതോടെയാണ് സൂര്യാഘാതം നേരിട്ടേല്ക്കാത്ത വണ്ണം ഭൂമി പാകപ്പെട്ടതെന്നും നാസ വിശദമാക്കുന്നു. അതിശക്തമാണ് സൂര്യന്റെ കാന്തിക മണ്ഡലം. അതിന്റെ തരംഗത്തെ കുറയ്ക്കുന്നത് ചന്ദ്രനാണ്. മാത്രമല്ല സൂര്യന്റെ വാതകവും കാറ്റും ഒരു സാമാന്യ ഗ്രഹത്തിനും താങ്ങാനാവില്ല. അത്തരം കഠിനമായ അവസ്ഥകള്‍ക്കിടയിലാണ് ചന്ദ്രന് രക്ഷകനായി കൃത്യമായ ദൂരം പാലിച്ച് കറങ്ങുന്നത്. ചന്ദ്രന് ഭൂമിയ്ക്ക് ഒരു മറയായിത്തന്നെയാണ് നിലകൊള്ളുന്നതെന്നും നാസ വ്യക്തമാക്കുന്നു.
Comments