മിലാന്: ഇടവേളയ്ക്ക് ശേഷമുള്ള ഇറ്റാലിയന്‍ ലീഗ് മത്സരങ്ങള്‍ ഇന്നുമുതല്‍. നാപ്പോളി അത്ലാന്റാ സൂപ്പര്‍ പോരാട്ടത്തിനൊപ്പം ലാസിയോ സാംപദോറിയാ ഏറ്റുമുട്ടലും ഇറ്റലിയില്‍ അരങ്ങേറും. മിലാനിലെ സ്വന്തം ക്ലബ്ബുകളായ ഇന്റര്‍ മിലാനും എ.സി.മിലാനും ഇന്ന് പരസ്പരം ഏറ്റുമുട്ടുമ്പോള്‍ നിലവിലെ സീരി ഏ ചാമ്പ്യന്മാരായ ക്രിസ്റ്റ്യാനോയുടെ യുവന്റസ് നാളെ ക്രോട്ടണിനെ നേരിടും. മറ്റ് മത്സരങ്ങളില്‍ ബൊലോഗ്ന സാസൂവോളയേയും നാളെ അവശേഷിക്കുന്ന മത്സരത്തില്‍ ഫിയോറന്റീന സ്പേസിയയേയും നേരിടും.
നാപ്പോളി സീസണില്‍ മികച്ച ഫോമിലാണ്. ജെനോവയെ എതിരില്ലാത്ത 6 ഗോളുകള്‍ക്ക് തകര്‍ത്ത നീലപ്പട യുവന്റസിനെ 3-0നും തോല്‍പ്പിച്ചാണ് നില്‍ക്കുന്നത്. എതിരാളിയായ അത്ലാന്റയും സീസണിന്റെ തുടക്കം ഒട്ടും മോശമാക്കിയിട്ടില്ല. കാഗ്ലിയാരിയെ 5-2ന് തോല്‍പ്പിച്ച ടീം തൊട്ടുമുമ്പുള്ള മത്സരത്തില്‍ ലാസിയോയെ 4-1നും ടോറിനോയെ 4-2നും തോല്‍പ്പിച്ചാണ് മുന്നേറിയിരിക്കുന്നത്.
ഇന്റര്‍ മിലാന് ലാസിയോയോട് കഴിഞ്ഞ കളിയില്‍ സമനില വഴങ്ങേണ്ടി വന്നെങ്കിലും ബനേവെന്റോയെ 5-2നും ഫിയോറന്റീനയെ 4-3നും തോല്‍പ്പിച്ചാണ് ഇന്നിറങ്ങുന്നത്. എ.സി.മിലാന് സ്പേസിയയെ 3-0നും ക്രോട്ടോണിനെ 2-0നും തോല്‍പ്പിച്ച ശേഷമാണ് ഇന്ററിനെതിരെ കളിക്കാനിറങ്ങുന്നത്.
Comments