പാരീസ്: ഫ്രഞ്ച് ലീഗില്‍ ലയണിനും മാര്‍സെല്ലേയ്ക്കും ജയം. ലയണ്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്ട്രാസ്‌ബോര്‍ഗിനെ മറികടന്നപ്പോള്‍ കരുത്തരായ ബോര്‍ഡാക്‌സിനെയാണ് മാര്‍സെല്ല ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചത്.
കാരീ എക്കാമ്പിയുടെ ഇരട്ട ഗോളുകളാണ് ലയണിന് കരുത്തായത്. 12-ാം മിനിറ്റില്‍ ടിനോയാണ് ഗോളടിക്ക് തുടക്കമിട്ടത്. 25-ാം മിനിറ്റില്‍ എക്കാമ്പി ആദ്യ ഗോള്‍ നേടി 42-ാം മിനിറ്റില്‍ ടീമിന് 3-0ന്റെ ലീഡും നല്‍കി. എന്നാല്‍ 43-ാം മിനിറ്റില്‍ ഹബീബിലൂടേയും 55-ാം മിനിറ്റില്‍ അഹോലുവിലൂടേയും സ്ട്രാസ്‌ബോര്‍ഗ് ലീഡ് 2-3 ആക്കികുറച്ചെങ്കിലും ജയം ലയണിനെ തുണച്ചു.
മാര്‍സെല്ല ബോര്‍ഡാക്‌സ് മത്സരത്തില്‍ തൗവിന്‍ 5-ാം മിനിറ്റിലുംജോര്‍ദ്ദാന്‍ അമാവി 54-ാം മിനിറ്റിലും മാര്‍സെല്ലേയ്‌ക്കായി ഗോളുകള്‍ നേടി. 64-ാം മിനിറ്റില്‍ മാര്‍സെല്ലയ്‌ക്ക് ഗുണമായി പാബ്ലോയുടെ വക സെല്‍ഫ് ഗോളും ബോര്‍ഡാക്‌സ് നല്‍കി. ആശ്വാസ ഗോള്‍ ബോർഡാക്‌സിനായി നേടിയത് 83-ാം മിനിറ്റില്‍ ജോഷ് മാജയായിരുന്നു. ഇന്നലെ ആകെ ഏഴു മത്സരങ്ങളാണ് നടന്നത്. രണ്ടു മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചപ്പോള്‍ അവശേഷിച്ച ഒരു മത്സരത്തില്ഡ ലെലേ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ലെന്‍സയെ തകര്‍ത്തു.















