കറാച്ചി: പാകിസ്താനില്‍ ഹിന്ദുവിശ്വാസിയായ പത്രപ്രവര്ത്തകന് ക്രൂരമര്‍ദ്ദനം.
പാകിസ്താനിലെ പ്രതിപക്ഷ പാര്‍ട്ടിയായ പീപ്പിള്‍സ് ഡെമോക്രാറ്റിക് മൂവ്മെന്റ് റാലിക്കിടെയാണ് ഹിന്ദുമതവിഭാഗത്തില്‍പ്പെട്ട പത്രപ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ചത്.
ഭരണകൂടത്തിനെതിരെ നടക്കുന്ന ജല്‍സ എന്ന പേരിലെ റാലിക്കിടെയാണ് പത്രപ്രവര്‍ത്തകനെ ആക്രമിച്ചത്. പാകിസ്താനിലെ സമാ ടി.വിയുടെ റിപ്പോര്‍ട്ടര്‍ സഞ്ജയ് സാധ്വാനിക്കാണ് മര്‍ദ്ദനമേറ്റത്. റാലിക്ക് ശേഷം നടന്ന പൊതുസമ്മേളന ത്തിനിടെ ആളുകള്‍ സദസ്സ് വിട്ട് പോകുന്നത് ചിത്രീകരിച്ചതിനെ ചൊല്ലിയാണ് പത്രപ്രവര്‍ത്തകനെ ഒരു കൂട്ടം ആക്രമിച്ചത്.
സമ്മേളനം നിയന്ത്രിക്കുന്ന സന്നദ്ധപ്രവര്ത്തകന് ആദ്യം സഞ്ജയിനോട് പുറത്തുപോകണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ മറ്റൊരാള്‍ സഞ്ജയുടെ പ്രസ്സ് കാര്‍ഡ് വായിച്ച ശേഷം കയ്യില്‍ പിടിച്ച് പോകാതിരിക്കാന്‍ തടഞ്ഞു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവിലാണ് പത്രപ്രവര്‍ത്തകനെ മര്‍ദ്ദിച്ചത്. ഇമ്രാന്‍ഖാനെതിരെ ശക്തമായ നീക്കവുമായി നവാസ് ഷെരീഫിന്റെ മകളും മകനും നയിക്കുന്ന പാര്‍ട്ടിയുടെ രണ്ടാമത്തെ റാലിയാണ് കറാച്ചിയില്‍ നടന്നത്.
Comments