ന്യൂഡല്‍ഹി: ഐപിഎല്‍ മത്സരങ്ങള്‍ പുരോഗമിക്കവെ ഇഷ്ട താരത്തെ തെരഞ്ഞെടുത്ത് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ. ക്രിക്കറ്റിന്റെ മൂന്ന് വ്യത്യസ്ത ഫോര്മാറ്റുകളിലേയ്ക്കും അനുയോജ്യനായ ഇന്ത്യന്‍ താരത്തെയാണ് ലാറ തെരഞ്ഞെടുത്തിരിക്കുന്നത്.
ഐപിഎല്ലില്‍ 9 മത്സരങ്ങള്‍ പൂര്ത്തിയാക്കിയെങ്കലും ഓറഞ്ച് ക്യാപ്പ് നിലനിര്‍ത്തുന്ന കെ.എല്‍ രാഹുലിനെയാണ് ലാറ വാനോളം പുകഴ്ത്തിയത്. കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ്-മുംബൈ സൂപ്പര്‍ പോരാട്ടത്തിന് ശേഷമായിരുന്നു ലാറയുടെ പ്രതികരണം. നായകനെന്ന നിലയിലും ബാറ്റ്സ്മാനെന്ന നിലയിലും രാഹുലിന്റെ പ്രകടനം വളരെ മികച്ചതാണെന്ന് ലാറ പറഞ്ഞു.
9 മത്സരങ്ങളില്‍ നിന്നും 75 ശരാശരിയില്‍ 525 റണ്‍സാണ് രാഹുല്‍ അടിച്ചുകൂട്ടിയത്. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ദ്ധ സെഞ്ച്വറിയും സ്വന്തമാക്കിയ രാഹുലിന്റെ ഉയര്‍ന്ന സ്കോര്‍ ബാംഗ്ലൂരിനെതിരെ പുറത്താകാതെ നേടിയ 132 റണ്‍സാണ്. 45 ബൗണ്ടറികളും 18 സിക്സറുകളുമാണ് രാഹുലിന്റെ ബാറ്റില്‍ നിന്നും പിറന്നത്. തുടര്‍ച്ചയായ മൂന്ന് സീസണുകളില്‍ 500 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും രാഹുല്‍ സ്വന്തമാക്കിയിരുന്നു.
Comments