കൂടുതല്‍ കരുത്തോടെ പ്രതിരോധനിര; മുന്‍ ലിയോണ്‍ താരം ബക്കാരി കോനെ കേരള ബ്ലാസ്റ്റേഴ്സില്‍
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കൂടുതല്‍ കരുത്തോടെ പ്രതിരോധനിര; മുന്‍ ലിയോണ്‍ താരം ബക്കാരി കോനെ കേരള ബ്ലാസ്റ്റേഴ്സില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2020, 07:06 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: പ്രതിരോധ വിഭാഗത്തിന് കൂടുതല്‍ കരുത്തു നല്‍കി മുന്‍ ഒളിമ്പിക് ലിയോണ്‍ താരം ബക്കാരി കോനെയെ ടീമിലെത്തിച്ചതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. 2004ല്‍ സിഎഫ്ടിപികെ അബിജാനില്‍ നിന്ന് എറ്റോല്‍ ഫിലാന്റെയുടെ യൂത്ത് ടീമില്‍ ചേര്‍ന്നാണ് കോനെ തന്റെ ഔദ്യോഗിക ഫുട്ബോള്‍ കരിയര്‍ തുടങ്ങിയത്. യൂത്ത് ടീമിനൊപ്പമുള്ള ശ്രദ്ധേയമായ സീസണ്‍ ബക്കാരിക്ക് 2005-06 സീസണില്‍ സീനിയര്‍ ടീമിലേക്ക് സ്ഥാനക്കയറ്റം നല്‍കി. ക്ലബ്ബിനായി 27 മത്സരങ്ങള്‍ കളിച്ച താരം തന്റെ ആദ്യ പ്രൊഫഷണല്‍ ഗോളും സ്വന്തമാക്കി.

ഫ്രഞ്ച് കളി നിരീക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയതോടെ ഫ്രാന്‍സിലെത്തി ലീഗ് 2 ക്ലബ്ബായ ഗ്വിങ്ഗാമ്പിനൊപ്പം ചേര്‍ന്നു. റിസര്‍വ് ടീമിനൊപ്പമായിരുന്നു ആദ്യ രണ്ടുവര്‍ഷം. ഇവിടെ തന്നെയാണ് അദ്ദേഹം കളി മെച്ചപ്പെടുത്തിയതും. തുടര്‍ന്ന് 2008ല്‍ തന്നെ ആദ്യ ടീമിലേക്ക് വിളിയെത്തി. മൂന്നു വര്‍ഷം കൂടി ക്ലബ്ബിനൊപ്പം നിന്ന് 2009ല്‍ ഫ്രഞ്ച് കപ്പും നേടി. 2011ലാണ് പ്രമുഖ ഫ്രഞ്ച് ക്ലബ്ബായ ഒളിമ്പിക് ലിയോണില്‍ ചേര്‍ന്നത്. ഫ്രഞ്ച് ഫുട്ബോളിലെ ടോപ് ഡിവിഷന്‍ ക്ലബ്ബിലേക്ക് എത്തിയതോടെ ലോകത്തിലെ തന്നെ മികവുറ്റ സ്‌ട്രൈക്കര്‍മാരായ സ്ലാറ്റാന്‍ ഇബ്രാഹിമോവിച്ച്, എഡിന്‍സണ്‍ കവാനി എന്നിവര്‍ക്കെതിരായിരുന്നു മത്സരിക്കേണ്ടിയിരുന്നത്.

2011 മുതല്‍ 2016 വരെയുള്ള കോനെയുടെ അഞ്ചു വര്‍ഷക്കാലത്തിനിടയില്‍ ലെസ് ഗോണ്‍സ് 2011-12ലെ ഫ്രഞ്ച് കപ്പും 2012ലെ ഫ്രഞ്ച് സൂപ്പര്‍ കപ്പും നേടി. 2014-15, 2015-16 സീസണുകളില്‍ ക്ലബ്ബ്, ലീഗ് 1 റണ്ണറപ്പാവുകയും ചെയ്തു. യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ യൂറോപ്പ ലീഗ് എന്നിവയുള്‍പ്പെടെ എല്ലാ ചാമ്പ്യന്‍ഷിപ്പിലുമായി ഒളിമ്പിക് ലിയോണിനായി 141 മത്സരങ്ങളിലാണ് ബക്കാരി കോനെ ബൂട്ടുകെട്ടിയത്.

ലിയോണില്‍ നിന്ന് മലാഗയിലെത്തിയ താരം കുറഞ്ഞകാലം ലാലിഗയിലുണ്ടായിരുന്നു. പിന്നീട് ലോണില്‍ ലീഗ് 1 ക്ലബ്ബായ സ്ട്രാസ്ബര്‍ഗിനൊപ്പം ചേര്‍ന്നു. ഇവിടെ പിഎസ്ജിയുടെ ശക്തരായ ഡിമരിയ, നെയ്മര്‍, കിലിയന്‍ എംബാപ്പെ എന്നീ മൂവര്‍സംഘത്തിനെതിരെയും കളിച്ചു. കേരള ബ്ലാസ്റ്റേഴ്സില്‍ ചേരാനായുള്ള ഇന്ത്യയിലേക്കുള്ള വരവിന് മുമ്പ് കഴിഞ്ഞ രണ്ട് സീസണുകളില്‍ തുര്‍ക്കിയിലും റഷ്യയിലുമായിരുന്നു. 19ാം വയസിലാണ് ബുര്‍കിനഫാസോ ദേശീയ ടീമിനായുള്ള അരങ്ങേറ്റം. 2014ല്‍ അംഗോളക്കെതിരായ ആഫ്രിക്കന്‍ നാഷണല്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ദേശീയ ടീമിന്റെ നായകനായി. 81 മത്സരങ്ങളില്‍ രാജ്യത്തിന്റെ ജഴ്സി അണിഞ്ഞ കോനെ നിലവില്‍ രാജ്യത്തിനായി ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച മൂന്നാമത്തെ താരമാണ്.

Share
Tweet
SendShare

More News from this section

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

Latest News

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies