കൊച്ചി: ഇന്ത്യന്‍ നാവികസേനയുടെ വിമാനങ്ങള്‍ പറത്താന്‍ യോഗ്യത നേടി വനിത പൈലറ്റുമാര്‍. ലഫ്. ദിവ്യ ശര്‍മ്മ, ലഫ്. ശുഭാംഗി സ്വരൂപ്, ലഫ്. ശിവാംഗി എന്നിവരാണ് ഇനി നാവികസേന യുടെ ഡോര്‍നിയര്‍ എയര്‍ക്രാഫ്റ്റ് പറത്തുക.
കൊച്ചിയിലെ നാവികസേന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ റിയര്‍ അഡ്മിറല്‍ ആന്റണി ജോര്‍ജ് മൂന്ന് പേര്‍ക്കും പുരസ്കാരം കൈമാറി. ഡോര്‍നിയര്‍ ഓപ്പറേഷണല്‍ ഫ്ളയിംഗ് ട്രെയിനിംഗിന് (ഡിഒഎഫ്ടി) മുന്നോടിയായി മൂവരും ഇന്ത്യന്‍ വ്യോമസേനയുടെയും നാവികസേനയുടെയും പരിശീലന പറക്കല്‍ നടത്തിയിരുന്നു.
27-ാമത് ഡിഒഎഫ്ടി കോഴ്സിന്റെ ഭാഗമായിരുന്ന ആറ് വനിത പൈലറ്റുമാരില്‍ മൂന്ന് പേരാണ് ഡോര്‍നിയര്‍ എയര്‍ക്രാഫ്റ്റ് പറത്താനുള്ള യോഗ്യത നേടിയിരിക്കുന്നത്. ഇവരില്‍ ലഫ്. ശിവാംഗി 2019 ഡിസംബര്‍ 2ന് നാവിക സേന പൈലറ്റായി യോഗ്യത നേടിയിരുന്നു. ഇതോടെ നാവികസേനയുടെ ചരിത്രത്തിലെ ആദ്യ വനിത പൈലറ്റായി ശിവംഗി മാറിയിരുന്നു.
Comments