ന്യൂഡൽഹി: യാത്രക്കാരെ സഹായിക്കാൻ പുതിയ സംവിധാനവുമായി ഇന്ത്യൻ റെയിൽവെ. യാത്രക്കാർക്ക് അവരുടെ ലഗേജുകൾ കൊണ്ടു പോകാൻ സഹായിക്കുന്നതിനായി പുതിയ മൊബൈൽ ആപ്ലിക്കേഷൻ ആരംഭിക്കാനൊരുങ്ങുകയാണ് ഐ ആർ സി ടി സി. ബാഗ് ഓൺ വീൽസ് (BOW) എന്നാണ് പുതിയ സേവനത്തിന്റെ പേര്.
സേവനം ആരംഭിക്കുന്നതോടെ യാത്രക്കാർക്ക് അവരുടെ ലഗേജുകൾ ചുമക്കേണ്ട ആവശ്യം വരില്ല. സാധനങ്ങൾ വീട്ടിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്കും സ്റ്റേഷനിൽ നിന്നും വീട്ടിലേക്കും കൊണ്ടു പോകാനുള്ള സൗകര്യം ലഭിക്കും. BOW ആപ്ലിക്കേഷനിൽ നിന്നും യാത്രക്കാർക്ക് ലഗേജ് ബുക്കിംഗ് നടത്താം. ആൻഡ്രോയ്ഡ് ഐ ഫോൺ ഉപഭോക്താക്കൾക്ക് ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ കഴിയും.
Comments