ഡാര്‍ജിലിംഗ്: അതിര്‍ത്തിയിലേക്കുള്ള ഗതാഗത സംവിധാനം പതിന്മടങ്ങാക്കുന്ന പ്രവര്‍ത്തനം തുടര്‍ന്ന് ബി.ആര്‍.ഒ. ഗാങ്‌ടോക്-നാഥുലാ സമാന്തരപാത കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് ഗതാഗതത്തിനായി തുറന്നു നൽകി.നിലവിലുള്ള റോഡിന് സമാന്തരമായിട്ടാണ് മലനിരകളിലെ സമാന്തര പാത തുറന്നിരിക്കുന്നത്. സിക്കിമില്‍ നിന്നും നാഥുലായിലേക്കുള്ള പാതയാണ് തുറന്നത്. ഡാര്‍ജിലിംഗിലെ 33-ാം കോര്‍ കേന്ദ്രത്തില്‍ വെച്ചാണ് രാജ്‌നാഥ് സിംഗ് വീഡിയോ കോണ്‍ഫറന്‍സിലൂടെ പാതയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
‘ഇന്ന് താനേറെ സന്തോഷവാനാണെന്നും സിക്കിമിലെ ജനങ്ങള്‍ക്കായി ദേശീയപാത 310 ന് സമാന്തരമായ ഒരു പാത തയ്യാറായിരിക്കുന്നു. സിക്കിമിലെ ജനങ്ങൾക്കുള്ള ജീവൻ രക്ഷാപാതയാണിതെന്ന് രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു. 19.35 കിലോമീറ്റർ വരുന്ന പാത ബി.ആർ.ഒ അതിവേഗം തന്നെ പൂർത്തിയാക്കി യതായി അദ്ദേഹം പറഞ്ഞു.
സിക്കിമിലേക്കുള്ള മിക്കവാറും എല്ലാ പാതകളും ഇരട്ടവരിയാക്കുന്ന പ്രവര്‍ത്തനം ബി.ആര്‍.ഒ നടത്തിവരികയാണ്. കിഴക്കന്‍ സിക്കിമില്‍ 65 കി.മീറ്റര്‍ നിര്‍മ്മാണം നടക്കുകയാണ്. അതിനൊപ്പം 55 കി.മീ ദൂരം റോഡിന്റെ നിര്‍മ്മാണം ഉടനാരംഭിക്കും. 225 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മന്‍ഗാന്‍-ചുഗ്താംഗ്-യൂംസോംഡോംഗ് അതുപോലെ ചുഗാന്‍താംഗ്- ലാച്ചെന്‍-ജിമാ-മുഗൂതാംഗ്-നാകുല റോഡിന്റെ നിർമ്മാണവും ഉടനാരംഭിക്കും. ആകെ 9 പദ്ധതികളായി 5710 കോടിരൂപയാണ് ചിലവ് കണക്കാക്കുന്നതെന്ന് ബി.ആര്‍.ഒ അധികൃതര്‍ അറിയിച്ചു.















