ന്യൂഡൽഹി: പെരിയ ഇരട്ടക്കൊല കേസിൽ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതിയുടെ ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണത്തിൽ സിബിഐ സത്യവാങ് മൂലം സമർപ്പിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ അന്വേഷണം സംബന്ധിച്ച് സിബിഐ യുടെ നിലപാട് സുപ്രിംകോടതി തേടിയിരുന്നു.
പെരിയവ ഇരട്ടക്കൊല കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിൽ ഇടപെടില്ലെന്ന് കഴിഞ്ഞ പ്രാവശ്യം സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു . ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സർക്കാർ സുപ്രീംകോടതിയെ കേസുമായി സമീപിച്ചപ്പോൾകേസിലെ പ്രധാന രേഖകൾ കേരള പോലീസ് സിബിഐക്ക് കൈമാറിയിരുന്നില്ല. അതെസമയം നേരത്തെ കേസ് സുപ്രിംകോടതിയുടെ മുന്നിൽ എത്തിയപ്പോൾ അന്വേഷണം സിബിഐയ്ക്ക് കൈമാറിയ ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രിംകോടതി വിസമ്മതിച്ചിരുന്നു.
Comments