ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സണലിനും എവര്‍ട്ടണിനും തോല്‍വി. ഏക ഗോളിനാണ് ലെസ്റ്റര്‍ സിറ്റിയോട് ആഴ്സണലിന് തോല്‍വി പിണഞ്ഞത്. ലെസ്റ്ററിനായി ജാമീ വാര്‍ഡിയാണ് ഗോള്‍ നേടിയത്. 80-ാം മിനിറ്റിലാണ് ഗോള്‍ വീണത്. ലീഗില്‍ ഇതുവരെ കളിച്ചതില്‍ 6 മത്സരങ്ങളിലെ മൂന്നാമത്തെ തോല്‍വിയാണ് ഗണ്ണേഴ്സ് ഏറ്റുവാങ്ങിയത്.
രണ്ടാം മത്സരത്തില്‍ നിലവില്‍ ലീഗില്‍ ഒന്നാം സ്ഥാനക്കാരായ എവര്‍ട്ടണിനും ഞെട്ടിക്കുന്ന തോല്‍വി പിണഞ്ഞു. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് സതാംപ്ടണാണ് എവര്‍ട്ടണിനെ തോല്‍പ്പിച്ചത്. 27-ാം മിനിറ്റില്‍ ജെയിംസ് വാര്‍ഡാണ് ആദ്യ ഗോള്‍ നേടിയത്. എവര്ട്ടണ് പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്തി സതാംപടണ് ആദ്യ പകുതിയില്‍ തന്നെ രണ്ടാം ഗോളും നേടി. ചേ ആദംസാണ് 35-ാം മിനിറ്റില്‍ ജയം ആധികാരികമാക്കിയ ഗോള്‍ വലയിലെത്തിച്ചത്. സതാപ്ടണ്‍ ജയത്തോടെ ലീഗില്‍ ആറാം സ്ഥാനത്തേക്ക് കയറി. 9-ാം സ്ഥാനത്തേക്ക് ചെല്‍സിയും 10-ാം സ്ഥാനത്തേക്ക് ആഴ്സണലും വീണു. ഇരു ടീമുകളേയും മറികടന്നാണ് ടൈറ്റാനിക് സ്മരണയുടെ തുറമുഖ നഗരത്തിന്റെ സ്വന്തം ക്ലബ്ബായ സതാംപ്ടണ് ആറാം സ്ഥാനത്തേക്ക് കയറിയത്.
Comments