പനജി: ഗോവയിലെ മയക്കുമരുന്ന് വേട്ടയ്‌ക്ക് ശക്തമായ പിന്തുണയുമായി മുഖ്യമന്ത്രി പ്രമോദ് സാവന്ത്. പോലീസ് സേനയുടെ ഇടപെടലുകളെ പ്രോത്സാഹി പ്പിച്ച മുഖ്യമന്ത്രി മയക്കുമരുന്നു സംഘത്തെ കുടുക്കിയ പോലീസ് സേനാംഗങ്ങളെ അഭിനന്ദിച്ചു. പെര്‍ണേം പോലീസ് സ്‌റ്റേഷനില്‍ അപ്രതീക്ഷി തമായിട്ടാണ് ഗോവ മുഖ്യമന്ത്രി കയറിച്ചെന്നത്. മയക്കുമരുന്ന് സംഘത്തിനെതിരെ ധീരമായ നിലപാടുകളെടുത്ത പോലീസുദ്യോഗസ്ഥരെ ഗോവ മുഖ്യമന്ത്രി പാരിതോഷി കങ്ങള്‍ നല്‍കിയാണ് അഭിനന്ദിച്ചത്.
കഴിഞ്ഞയാഴ്ച ഒരുകോടിരൂപ വിലവരുന്ന മയക്കുമരുന്നാണ് പോലീസ് കണ്ടെത്തിയത്. മുഖ്യമന്ത്രിക്കൊപ്പം ഉപമുഖ്യമന്ത്രി ബാബു അജ്ഗാവോന്‍കറും ഗോവ വിനോദസഞ്ചാര വകുപ്പ് ചെയര്‍മാന്‍ ദയാനന്ദ് സോപ്തയും സന്നിഹിത രായിരുന്നു. ഗോവയുടെ സമുദ്രതീര ഗ്രാമങ്ങളേയും വിനോദസഞ്ചാര മേഖല കളേയും സമ്പൂര്‍ണ്ണ മയക്കുമരുന്ന് മുക്തരാക്കാനുള്ള കഠിന പരിശ്രമത്തിലാണ് ഗോവയെന്നും പ്രമോദ് സാവന്ത് പറഞ്ഞു.















