പാരീസ്: പാരീസ് എടിപിയില്‍ നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ നൊവാക് ജോക്കോവിച്ച് കളിക്കില്ല. അടുത്തയാഴ്ച വിയന്നയിലെ എഴ്സ്റ്റേ ബാങ്ക് ഓപ്പണില്‍ മത്സരിക്കാന്‍ തീരുമാനിച്ചതിനാലാണ് പാരീസില്‍ പങ്കെടുക്കാത്തതെന്ന് ജോക്കോവിച്ച് പറഞ്ഞു. വിയന്നയില്‍ പങ്കെടുക്കുന്നതിലൂടെ 500 എ.ടി.പി പോയിന്റുകള്‍ കരസ്ഥമാക്കാ മെന്നതാണ് ജോക്കോവിച്ച് കണക്കുകൂട്ടുന്നത്.
അതേ സമയം നിലവിലെ ഫ്രഞ്ച്ഓപ്പണ്‍ ചാമ്പ്യന്‍ റഫേല്‍ നദാലും മുന്‍ വിംബിള്‍ ചാമ്പ്യന്‍ ബ്രിട്ടന്റെ ആന്‍ഡി മുറേയും പാരീസില്‍ ഇറങ്ങുന്നത് ആരാധകരെ ആകര്‍ഷിക്കും. ലണ്ടന്‍ എടിപിയിലും കളിക്കാനിറങ്ങുമെന്നാണ് റഫേല്‍ നദാല്‍ അറിയിച്ചിരിക്കുന്നത്. പാരീസ് ഓപ്പണില്‍ ഏറ്റവും അധികം റെക്കോഡ് നേട്ടമിട്ടത് ജോക്കോവിച്ചാണ്. അഞ്ചുതവണ കിരീടം നേടിയ സെര്‍ബിയന്‍ താരം ആറു തവണ റണ്ണറപ്പായി. 2013,14,15 വര്‍ഷം തുടര്‍ച്ചയായി കിരീടം ചൂടിയതും ജോക്കോവിച്ചാണ്.
Comments