പനാജി:ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പുതിയ സീസണിലെ ഫിക്സ്ചര്‍ പുറത്തിറക്കി. നവംബര്‍ 20നാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് എടികെ മോഹന്‍ ബഗാനെ നേരിടും. വൈകീട്ട് 7.30നാണ് മത്സരം ആരംഭിക്കുക.
ഇതുവരെ ബ്ലാസ്റ്റേഴ്സിന്റെ നെടുംതൂണായിരുന്ന സന്ദേശ് ജിങ്കന്‍ ആദ്യ മത്സരത്തില്‍ തന്നെ ബ്ലാസ്റ്റേഴ്സിനെതിരെ ഇറങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്. നവംബര്‍ 26ന് നോര്‍ത്ത് ഈസ്റ്റ് യൂനൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം. ഇത്തവണ ടൂര്‍ണമെന്റില്‍ 11 ടീമുകളുണ്ടെന്നതാണ് മറ്റൊരു സവിശേഷത. എടികെ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ഇത്തവണ അരങ്ങേറ്റം കുറിക്കും. എടികെയും ഐലീഗ് ക്ലബ് മോഹൻ ബഗാനും ലയിച്ചതോടെയാണ് എടികെ മോഹൻ ബഗാൻ ഐഎസ്എല്ലിന്റെ ഭാഗമാകുന്നത്.
രണ്ടാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും മുംബൈ സിറ്റി എഫ്‌സിയും ഏറ്റുമുട്ടും. 22നാണ് എഫ്‌സി ഗോവ-ബംഗളൂരു എഫ്‌സി പോരാട്ടം. 27ന് ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും നേര്‍ക്കുനേര്‍ വരും. ആദ്യ 11 റൗണ്ടുകളിലെ ഫിക്സ്ചര്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഗോവയില്‍ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് ഇത്തവണ ഐഎസ്എല്‍ നടക്കുക.















