കൊടുങ്കാറ്റായി ബൂമ്രയും ബോൾട്ടും; വെടിക്കെട്ടുമായി ഇഷൻ കിഷൻ ; ഡൽഹിയ്ക്കെതിരെ മുംബൈയ്ക്ക് 9 വിക്കറ്റിന്റെ ആധികാരിക ജയം
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കൊടുങ്കാറ്റായി ബൂമ്രയും ബോൾട്ടും; വെടിക്കെട്ടുമായി ഇഷൻ കിഷൻ ; ഡൽഹിയ്‌ക്കെതിരെ മുംബൈയ്‌ക്ക് 9 വിക്കറ്റിന്റെ ആധികാരിക ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2020, 06:37 pm IST
Facebook
Twitter
WhatsAppTelegram

ദുബായ് : ജസ്പ്രീത് ബൂമ്രയും ട്രെൻഡ് ബോൾട്ടും കൊടുങ്കാറ്റായപ്പോൾ ഐപിഎല്ലിലെ കരുത്തരായ മുംബൈയ്‌ക്ക് അനായാസ, ആധികാരിക ജയം. ഡൽഹി കാപ്പിറ്റൽസിനെതിരെ 9 വിക്കറ്റിനാണ് മുംബൈ ജയം സ്വന്തമാക്കിയത്. ഡൽഹി ഉയർത്തിയ 111 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ മറികടന്നത്. ഇഷൻ കിഷന്റെ അർദ്ധ സെഞ്ച്വറി പ്രകടനമാണ് മുംബൈ ജയം അനായാസമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹിയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ ഒരു റൺസ് മാത്രമുള്ളപ്പോൾ ശിഖർ ധവാനെ നഷ്ടമായി. റൺസൊന്നുമെടുക്കാതെയായിരുന്നു ധവാന്റെ മടക്കം. തൊട്ടുപിന്നാലെ 10 റൺസുമായി പൃഥ്വി ഷാ മടങ്ങി. ഇരുവരെയും ബോൾട്ടായിരുന്നു പുറത്താക്കിയത്. നായകൻ ശ്രേയസ് അയ്യരും ഋഷഭ് പന്തും ഇടക്ക് ഒരുമിച്ചെങ്കിലും ആ കൂട്ടുകെട്ടിന് വലിയൊരു സ്കോർ പടുത്തുയർത്താനായില്ല. സ്കോർ 50ൽ നിൽക്കേ 25 റൺസെടുത്ത ശ്രേയസിനെ രാഹുൽ ചഹർ പുറത്താക്കി. ശ്രേയസാണ് ഡൽഹിയുടെ ടോപ് സ്കോറർ.

തൊട്ടടുത്ത ഓവറിൽ 2 റൺസെടുത്ത സ്റ്റോയിനിസിനെയും 21 റൺസെടുത്ത ഋഷഭ് പന്തിനെയും പുറത്താക്കി ബൂമ്ര ഡൽഹിയ്‌ക്ക് കനത്ത പ്രഹരമേൽപ്പിച്ചു. അവസാന ഓവറുകളിൽ അശ്വിനും റബാദയും ചെറുത്തുനിൽപ്പ് നടത്തിയതോടെ ഡൽഹി സ്കോർ 100 കടന്നു. ഒടുവിൽ നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ ഡൽഹി സ്കോർ 110ൽ എത്തിച്ചു. മുംബൈയ്‌ക്ക് വേണ്ടി ബൂമ്ര നാല് ഓവറിൽ 17 റൺസ് വഴങ്ങിയും ബോൾട്ട് നാല് ഓവറിൽ 21 റൺസ് വഴങ്ങിയും മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി. കോട്ടർനൈലും രാഹിൽ ചഹറും ഓരു വിക്കറ്റുകളും സ്വന്തമാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയുടെ തുടക്കം പതിയെയായിരുന്നു. സ്കോർ 68 ൽ നിൽക്കേ 26 റൺസുമായി ക്വിന്റൺ ഡി കോക്ക് മടങ്ങിയെങ്കിലും ഇഷൻ കിഷൻ അർദ്ധ സെഞ്ച്വറി നേടി ടീമിനെ വിജയതീരത്തെത്തിച്ചു. 47 പന്തിൽ 72 റൺസുമായി ഇഷൻ കിഷനും 11 പന്തിൽ 12 റൺസുമായി സൂര്യകുമാർ യാദവും പുറത്താകാതെ നിന്നു. നോർത്ജെയാണ് ൽഹിയ്‌ക്ക് വേണ്ടി ഒരു വിക്കറ്റ് സ്വന്തമാക്കിയത്.

ജയത്തോടെ ടേബിൾ ടോപ്പറായ മുംബൈ തങ്ങളുടെ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചു. നിലവിൽ പ്ലേഓഫ് യോഗ്യത നേടിയ ഏക ടീമാണ് മുംബൈ.

Tags: IPL
Share
Tweet
SendShare

More News from this section

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

Latest News

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി എം.ഇ.ടി കോളജില്‍ വീണ്ടും കൂട്ടത്തല്ല്; ലാത്തിവീശി പൊലീസ്

കുടുംബപ്രശ്നം കലാശിച്ചത് കൊലപാതകത്തിൽ; കോട്ടയത്ത് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

‘സതീശനും പിണറായിയും രാജിവെക്കണം’; നിയമസഭയിലേക്ക് മാർച്ച് നടത്തി ബിജെപി; ഗ്യാനേഷ് കുമാറിനെതിരെ പാസാക്കിയ പ്രമേയം കത്തിച്ച് എംഎൽഎമാർ

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബി.ബി. ഗോപകുമാര്‍; നിയമസഭ പിരിച്ചുവിടണമെന്ന് ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies