ന്യൂയോർക്ക് : ലോകം കാത്തിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകൾ പുറത്ത്. നിലവിൽ 119 വോട്ടുകളുമായി ബൈഡനാണ് മുന്നിൽ. അതേസമയം 94 വോട്ടുകളുമായി ട്രംപ് തൊട്ട് പിന്നാലെയുണ്ട്. സെനറ്റിൽ 42 സീറ്റുകളിൽ ഡെമോക്രാറ്റുകൾ മുന്നിൽ നിൽക്കുമ്പോൾ 35 ഇടത്ത് റിപ്പബ്ലിക്കൻസ് മുന്നിൽ നിൽക്കുന്നു. അതേസമയം ഹൗസിൽ റിപ്പബ്ലിക്കൻസിനാണ് മുൻതൂക്കം.
ഫ്ലോറിഡയിൽ പ്രവചിച്ചിരുന്നതു പോലെ തന്നെ ട്രംപ് വിജയം ഉറപ്പിച്ചു. എന്നാൽ കഴിഞ്ഞ തവണ മുന്നിൽ നിന്ന് ഓഹിയോയിൽ ട്രംപ് പിന്നിലായി. എന്നാൽ വിവിധ സംസ്ഥാനങ്ങളിൽ ഫലങ്ങൾ മാറി മറിയുന്ന കാഴ്ച്ചകളാണ് കാണാൻ കഴിയുന്നത്.
Comments