കുവൈറ്റ് സിറ്റി – കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് യത്രയയപ്പ് നൽകി. പ്രവാസ ജീവിത മസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഹെസ്കോ കമ്പനി ഉദ്യോഗസ്ഥനും കൊല്ലം ജില്ലാ പ്രവാസി സമാജം മങ്കഫ് യൂണിറ്റ് സജീവ അംഗവുമായിരുന്ന കൊല്ലം നല്ലില സ്വദേശി മാമച്ചനു സമാജം യാത്രയയപ്പ് നൽകി. അലക്സ് മാത്യൂ , തമ്പിലൂക്കോസ്, ഡോക്ടർ സുബു തോമസ്, ജയൻ സദാശിവൻ. ബിനിൽ റ്റി.ഡി., അബ്ദുൽ വാഹിദ്, ബൈജു മിഥുനം എന്നിവർ സംസാരിച്ചു മാമച്ചൻ മറുപടി പ്രസംഗം നടത്തി. ഡോക്ടർ സുബു തോമസ് ഉപഹാരം കൈമാറി.
Comments