ന്യൂഡൽഹി: സ്വാതന്ത്ര്യ സമര സേനാനി ബിർസാ മുണ്ഡയ്ക്ക് ആദരമർപ്പിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദ്വിദിന സന്ദർശനത്തിനായി പശ്ചിമബംഗാളിലെത്തിയതായിരുന്നു അദ്ദേഹം.
പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു വനവാസി സ്വാതന്ത്ര്യ സമര നേതാവാണ് ബിർസാ മുണ്ഡ. മുണ്ഡ എന്ന വനവാസി വിഭാഗത്തിൽ ജനിച്ച ഇദ്ദേഹം ബ്രിട്ടീഷുകാർക്കെതിരെ സമരത്തിന് നേതൃത്വം നൽകി. ഇന്ത്യൻ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഇദ്ദേഹത്തിന്റെ ഛായാചിത്രം തൂക്കിയിട്ടുണ്ട്.
കൊറോണ വൈറസ് വ്യാപത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് അമിത് ഷാ ബംഗാളിലെത്തുന്നത്. ഇന്നും നാളെയും ഷാ പശ്ചിമബംഗാളിലുണ്ടാകും. സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി കൂടികാഴ്ച നടത്തുകയും തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ വിലയിരുത്തുകയും ചെയ്യും.
Comments