ദുബായ്: ഐപിഎല്ലിലെ ആദ്യ ക്വാളിഫയറിനിറങ്ങിയ മുംബൈ ഇന്ത്യൻസിന്റെ ഡഗ്ഔട്ടിലെ ചിത്രങ്ങൾ വൈറലാകുന്നു. ഡഗ്ഔട്ടിൽ സാനിറ്റെസറിനൊപ്പം വച്ചിരിക്കുന്ന അയ്യപ്പന്റെ ഫോട്ടോയാണ് ചിത്രങ്ങൾ വൈറലാകാൻ കാരണം. ഇതിനൊപ്പം ഗണപതിയുടെ ചിത്രവും വച്ചിട്ടുണ്ട്. ഐപിഎല്ലിന്റെ ഒഫിഷ്യൽ വെബ് സൈറ്റാണ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
https://www.iplt20.com/photos/225988/ipl-2020-qualifier-1-mi-v-dc/226416/
മത്സരത്തിൽ മുംബൈ 57 റൺസിന് ഡൽഹിയെ തോൽപ്പിച്ചിരുന്നു. 201 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ്ആരംഭിച്ച ഡല്‍ഹിയ്‌ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. മാര്‍ക്കസ് സ്റ്റോയിനിസിന്റെ ഒറ്റയാള്‍പോരാട്ടം മാത്രമാണ് ഡല്‍ഹിയുടെ തോല്‍വിയുടെ ആഘാതം കുറച്ചത്. ജയത്തോടെ മുംബൈ വീണ്ടും ഫൈനലില്‍പ്രവേശിച്ചു.
കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 42 റണ്‍സ്എടുക്കുന്നതിനിടെ 5 വിക്കറ്റുകളാണ് ഡല്‍ഹിയ്‌ക്ക് നഷ്ടമായത്. ഓപ്പണര്‍മാരായ പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, മൂന്നാമനായെത്തിയ അജിങ്ക്യ രഹാനെ എന്നിവര്‍ റണ്‍സൊന്നുമെടുക്കാതെയാണ് പുറത്തായത്. നായകന്‍ ശ്രേയസ്അയ്യര്‍ 12 റണ്‍സുമായി മടങ്ങി. 3 റണ്‍സെടുത്ത ഋഷഭ് പന്തിന്റെ വിക്കറ്റ് കൂടി വീണപ്പോഴേയ്‌ക്കും ഡല്‍ഹി പരാജയംഏറെക്കുറെ ഉറപ്പിച്ചിരുന്നു. എന്നാല്‍ 46 പന്തില്‍ 6 ബൗണ്ടറികളും 3 സിക്‌സറുകളും പറത്തിയ മാര്‍ക്കസ് സ്റ്റോയിനിസ് 65 റണ്‍സ് നേടി.
മുംബൈയ്‌ക്ക് വേണ്ടി ജസ്പ്രീത് ബൂമ്ര 4 ഓവറില്‍ 14 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്‌ത്തി. ട്രെന്‍ഡ് ബോള്‍ട്ട് 2 ഓവറില്‍ 9 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്‌ത്തി. ക്രുനാല്‍ പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതംസ്വന്തമാക്കി.
നാളെ നടക്കുന്ന എലിമിനേറ്റര്‍ മത്സരത്തില്‍ കരുത്തരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് റോയല്‍ ചലഞ്ചേഴ്‌സ്ബാംഗ്ലൂരിനെ നേരിടും. നാളത്തെ മത്സരത്തിലെ വിജയി 8-ാം തീയതി നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹിക്യാപിറ്റല്‍സുമായി ഏറ്റുമുട്ടും. 10ന് ദുബായിയിലാണ് കലാശപ്പോരാട്ടം നടക്കുക.















