ഇത് ബൂം... ബൂം... ബൂമ്ര ; 27 വിക്കറ്റുമായി പർപ്പിൾ ക്യാപ്പ്; ഒരു സീസണിൽ ഏറ്റവുമധികം വിക്കറ്റ് നേടുന്ന ഇന്ത്യൻ താരം
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇത് ബൂം… ബൂം… ബൂമ്ര ; 27 വിക്കറ്റുമായി പർപ്പിൾ ക്യാപ്പ്; ഒരു സീസണിൽ ഏറ്റവുമധികം വിക്കറ്റ് നേടുന്ന ഇന്ത്യൻ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2020, 01:00 pm IST
Facebook
Twitter
WhatsAppTelegram

ദുബായ് : ബൂമ്രയുടെ തീ തുപ്പുന്ന പന്തുകൾക്ക് മുൻപിൽ മുട്ടിടിച്ച് ഡൽഹി കൂടാരം കയറിയപ്പോൾ താരം സ്വന്തമാക്കിയത് ഒരു പിടി നേട്ടങ്ങളാണ്. ഈ സീസണിലെ പർപ്പിൾ ക്യാപ്പ് ഡൽഹിയുടെ റബാദയുടെ കയ്യിൽ നിന്നും പിടിച്ചുവാങ്ങിയ ബൂമ്ര ഭുവനേശ്വർ കുമാറിൽ നിന്ന് മറ്റൊരു നേട്ടം കൂടി തട്ടിയെടുത്തു. ഐപിഎല്ലിലെ ഒരു സീസണിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടമാണ് ബൂമ്ര സ്വന്തമാക്കിയിരിക്കുന്നത്.

നാലോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റുകൾ സ്വന്തമാക്കിയ ബൂമ്രയാണ് ആദ്യ ക്വാളിഫയറിൽ മുംബൈയ്‌ക്ക് അനായാസ ജയം സമ്മാനിച്ചത്. ഡല്‍ഹി ഓപ്പണര്‍ ശിഖര്‍ ധവാൻ, നായകൻ ശ്രേയസ് അയ്യര്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ഡാനിയേല്‍ സാംസ് എന്നിവരായിരുന്നു ബൂമ്രയുടെ ഇരകള്‍. ഇതിൽ ശിഖർ ധവാൻ കാണുന്നതിന് മുൻപ് തന്നെ പന്ത് സ്റ്റംപും തെറുപ്പിച്ച് കടന്നുപോയിരുന്നു. അർദ്ധ സെഞ്ച്വറിയുമായി ഒരു വിധത്തിൽ ഡൽഹിയെ കരകയറ്റിക്കൊണ്ടുവന്ന സ്റ്റോയിനിസിനെ ബൂമ്ര കൂടാരം കയറ്റി. ഇതോടെ ഡൽഹി തോൽവിയും ഉറപ്പിച്ചു.

നാല് വിക്കറ്റുകൾ നേടിയതോടെ 27 വിക്കറ്റുമായി ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ബൂമ്ര ഒന്നാമത്തെത്തി. 25 വിക്കറ്റുകളുള്ള റബാദയെയാണ് മറികടന്നത്. 14 ഇന്നിംഗ്സുകളിൽ 56 ഓവറുകളാണ് ഇതുവരെ ബൂമ്ര എറിഞ്ഞത്. ഇതിൽ നിന്ന് 376 റണ്‍സ് വഴങ്ങിയാണ് 27 വിക്കറ്റുകള്‍ നേടിയത്. ഡല്‍ഹിക്കെതിരെ നാല് ഓവറിൽ 14 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം. ഈ സീസണിൽ മികച്ച എക്കോണമി റേറ്റ് ഉള്ള ബൗളറും ബൂമ്ര തന്നെയാണ്. 6.17 ആണ് ഇക്കോണമി റേറ്റ്.

27 വിക്കറ്റുകൾ നേടിയതോടെ 2017ൽ ഭുവനേശ്വർ കുമാർ കുറിച്ച മറ്റൊരു നേട്ടവും ബൂമ്ര മറികടന്നു. ഒരു സീസണിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടമാണ് ബൂമ്ര മറികടന്നത്. 26 വിക്കറ്റുകളാണ് ഭുവനേശ്വറിന്റെ നേട്ടം. 24 വിക്കറ്റുകൾ വീതം നേടി. ഹർഭജൻ സിംഗും ജയദേവ് ഉനദ്കട്ടും പട്ടികയിൽ മൂന്നും നാലും സ്ഥാനത്തുണ്ട്. ഹർഭജൻ 2013 സീസണിലും ഉനദ്കട്ട് 2017 സീസണിലുമാണ് ഇത്രയും വിക്കറ്റുകൾ നേടിയത്.

Share
Tweet
SendShare

More News from this section

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി എം.ഇ.ടി കോളജില്‍ വീണ്ടും കൂട്ടത്തല്ല്; ലാത്തിവീശി പൊലീസ്

കുടുംബപ്രശ്നം കലാശിച്ചത് കൊലപാതകത്തിൽ; കോട്ടയത്ത് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

‘സതീശനും പിണറായിയും രാജിവെക്കണം’; നിയമസഭയിലേക്ക് മാർച്ച് നടത്തി ബിജെപി; ഗ്യാനേഷ് കുമാറിനെതിരെ പാസാക്കിയ പ്രമേയം കത്തിച്ച് എംഎൽഎമാർ

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബി.ബി. ഗോപകുമാര്‍; നിയമസഭ പിരിച്ചുവിടണമെന്ന് ആവശ്യം

ഇടിമിന്നലും ശക്തമായ മഴയും വരുന്നു; മൂന്ന് ദിവസത്തിനകം തുലാവർഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒക്ടോബർ 15നും 16നും വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

ഇൻഡി നേതാക്കളുടെ ആവശ്യം തള്ളി ചീഫ് ജസ്റ്റിസ്; തെരുവ് പ്രതിഷേധത്തിന് പകരം നിയമവഴി തേടാൻ നിർദേശം

ആകാശത്ത് പറന്ന വിമാനങ്ങള്‍ക്കു പിന്നാലെ ഓടിയ ബാല്യം; ഇന്ന് വ്യോമസേനയിലെ ചരിത്രനേട്ടവുമായി ഭാവന കാന്ത്

ഗുരുദ്വാരയിൽ കയറി മുദ്രാവാക്യം വിളിയും പ്രതിഷേധവും; കെജ്‌രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്കെതിരെ എഫ്‌ഐആർ; നടപടി ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ പരാതിയിൽ  

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies