ബെംഗളൂരു: ബെംഗളൂരു മയക്കമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ കുരുക്ക് മുറുക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. തുടര്‍ച്ചയായ എട്ടാം ദിവസവും ബിനീഷിനെ ചോദ്യം ചെയ്ത് ഇഡി. ബിനീഷിന്റെ ബിനാമികളെന്ന് കണ്ടെത്തിയവരോട് ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും ഇന്നും ആരും ഹാജരായില്ല.
അതേസമയം കേസന്വേഷണത്തിന്റെ പുരോഗതി നാളെ അന്വേഷണ ഉദ്യോഗസ്ഥന് കോടതിയെ അറിയിക്കും. കേരളത്തില്‍ വിവിധയിടങ്ങളിലായി പിരശോധനകളില് പിടിച്ചെടുത്ത രേഖകളാണ് ഇഡി പരിശോധിക്കുക. ബിനീഷിനെതിരെ മറ്റ് കേന്ദ്ര ഏജന്‍സികള്‍ നടപടി തുടങ്ങിയിട്ടുണ്ടെങ്കില്‍ അതും നാളെ കോടതിയില്‍ അറിയിക്കും.
കേരളത്തില്‍ ഇന്നും ബിനീഷുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ഇഡിയുടെ പരിശോധന നടന്നിരുന്നു.
Comments