ന്യൂഡല്‍ഹി: ഹീറോ ഐ-ലീഗ് 14-ാം സീസണിന് കൊല്‍ക്കത്തയില്‍ തുടക്കമാകും. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനാണ് ഇക്കാര്യം പുറത്ത് വിട്ടത്.ടൂര്‍ണമെന്റ് മത്സരക്രമം ഉടൻ പുറത്തുവിടുമെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷൻ അറിയിച്ചു. ഇത്തവണ പുതിയ രീതിയിലാണ് മത്സരങ്ങള്‍ നടക്കുക.
ടൂര്‍ണമെന്റെി ആദ്യ പകുതിയിൽ 11 ടീമുകളും പരസ്പരം ഏറ്റുമുട്ടും. തുടര്‍ന്ന് ഈ ടീമുകളെ രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളാക്കി തരം തിരിക്കും. ആദ്യ ആറ് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ ഒരു ഗ്രൂപ്പിലും, അവസാന അഞ്ച് ടീമുകള്‍ മറ്റൊരു ഗ്രൂപ്പിലുമായും ഏറ്റുമുട്ടുക. അതിൽ നിന്നായിരിക്കും വിജയിച്ച ടീമിനെ കണ്ടത്തുക.
ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന 11 ടീമുകളിലെയും താരങ്ങളും കോച്ചിങ് സ്റ്റാഫ് അടക്കമുള്ള മറ്റ് അംഗങ്ങളുമെല്ലാം 14 ദിവസം മുമ്പ് ബയോ സെക്യുര്‍ ബബിളില്‍ പ്രവേശിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്.















