മുംബൈയുടെ എതിരാളികളെ ഇന്ന് അറിയാം; കലാശപ്പോരിന് കച്ചകെട്ടി ഡൽഹിയും ഹൈദരാബാദും
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മുംബൈയുടെ എതിരാളികളെ ഇന്ന് അറിയാം; കലാശപ്പോരിന് കച്ചകെട്ടി ഡൽഹിയും ഹൈദരാബാദും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2020, 08:47 am IST
Facebook
Twitter
WhatsAppTelegram

അബുദാബി: ഐപിഎൽ ഫൈനലിസ്റ്റുകളെ ഇന്നറിയാം. സെമി ഫൈനൽ പോരാട്ടം എന്ന് വിശേഷിപ്പിക്കാവുന്ന രണ്ടാം ക്വാളിഫയർ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് സൺ റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. അബുദാബിയിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം.

പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ഡൽഹി ആദ്യ ക്വാളിഫയറിൽ മുംബൈയോട് പരാജയപ്പെട്ടിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും ടീം നിരാശപ്പെടുത്തി. എന്നാൽ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നേറാനാണ് ശ്രേയസ് അയ്യരും സംഘവും തയ്യാറെടുക്കുന്നത്. ഇന്ന് വിജയിച്ചാൽ കലാശപ്പോരാട്ടത്തിൽ മുംബൈയോട് കണക്കു തീർക്കാനുള്ള അവസരവും ഡൽഹിയ്‌ക്ക് ലഭിക്കും.

യുവത്വവും പരിചയ സമ്പത്തും നിറഞ്ഞ താരനിരയാണ് ഡല്‍ഹിയുടേത്. പൃഥ്വി ഷാ, ശിഖര്‍ ധവാന്‍ എന്നിവര്‍ നല്‍കുന്ന മികച്ച തുടക്കത്തിലാണ് ഡല്‍ഹിയുടെ പ്രതീക്ഷ. ഫോമിലേയ്‌ക്ക് മടങ്ങിയെത്തിയ അജിങ്ക്യ രഹാനെയും മാര്‍ക്കസ് സ്‌റ്റോയിനിസും മധ്യനിരയ്‌ക്ക് കരുത്ത് പകരും. ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് എന്നിവര്‍ ഏത് ബൗളിംഗ് നിരയ്‌ക്കും വെല്ലുവിളിയാണ്. കാഗിസോ റബാഡ നയിക്കുന്ന ബൗളിംഗ് നിരയിലും കാര്യമായ പ്രശ്‌നങ്ങളില്ല.

മറുഭാഗത്ത്, തുടക്കത്തിൽ പതറിയെങ്കിലും അസാമാന്യമായ പ്രകടനം പുറത്തെടുത്താണ് ഹൈദരാബാദിന്റെ വരവ്. എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്സിനെ മുട്ടുകുത്തിച്ച ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ് ഇന്ന് ഇറങ്ങുക. നായകൻ ഡേവിഡ് വാർണറും വൃദ്ധിമാൻ സാഹയും മികച്ച ഫോമിലാണ്. ഇരുവരും നൽകുന്ന തുടക്കമാണ് ടീമിന് മുന്നോട്ടുള്ള വിജയത്തിൽ നിർണായകമായത്. മധ്യനിരയിൽ മനീഷ് പാണ്ഡെയും ഫോമിലാണ്. കാത്തിരിപ്പിനൊടുവിൽ നിർണായക മത്സരത്തിൽ കെയ്ൻ വില്യംസണും ഫോമിലേയ്‌ക്ക് ഉയർന്നത് ഹൈദരാബാദിന് ആശ്വാസം നൽകുന്നു.

ബാറ്റിംഗിനേക്കാളുപരി ബൗളിംഗ് നിരയാണ് ഹൈദരാബാദിന്റെ കരുത്തെന്ന് തന്നെ പറയാം. നടരാജനും റാഷിദ് ഖാനും സന്ദീപ് ശർമ്മയും ജേസൺ ഹോൾഡറും ഉൾപ്പെടുന്ന ബൗളിംഗ് നിരയെ നേരിടുക ഏതൊരു ടീമിനും വെല്ലുവിളിയാണ്. റാഷിദ് ഖാനെതിരെ ഡൽഹി ബാറ്റിംഗ് നിരയുടെ പ്രകടനം ഏറെ മോശമാണെന്നതിനാൽ നിർണായക മത്സരത്തിൽ ഹൈദരാബാദ് ഏറെ പ്രതീക്ഷയർപ്പിക്കുന്നതും റാഷിദ് ഖാനിലാകുമെന്ന് ഉറപ്പാണ്.

Share
Tweet
SendShare

More News from this section

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി എം.ഇ.ടി കോളജില്‍ വീണ്ടും കൂട്ടത്തല്ല്; ലാത്തിവീശി പൊലീസ്

കുടുംബപ്രശ്നം കലാശിച്ചത് കൊലപാതകത്തിൽ; കോട്ടയത്ത് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

‘സതീശനും പിണറായിയും രാജിവെക്കണം’; നിയമസഭയിലേക്ക് മാർച്ച് നടത്തി ബിജെപി; ഗ്യാനേഷ് കുമാറിനെതിരെ പാസാക്കിയ പ്രമേയം കത്തിച്ച് എംഎൽഎമാർ

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബി.ബി. ഗോപകുമാര്‍; നിയമസഭ പിരിച്ചുവിടണമെന്ന് ആവശ്യം

ഇടിമിന്നലും ശക്തമായ മഴയും വരുന്നു; മൂന്ന് ദിവസത്തിനകം തുലാവർഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒക്ടോബർ 15നും 16നും വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

ഇൻഡി നേതാക്കളുടെ ആവശ്യം തള്ളി ചീഫ് ജസ്റ്റിസ്; തെരുവ് പ്രതിഷേധത്തിന് പകരം നിയമവഴി തേടാൻ നിർദേശം

ആകാശത്ത് പറന്ന വിമാനങ്ങള്‍ക്കു പിന്നാലെ ഓടിയ ബാല്യം; ഇന്ന് വ്യോമസേനയിലെ ചരിത്രനേട്ടവുമായി ഭാവന കാന്ത്

ഗുരുദ്വാരയിൽ കയറി മുദ്രാവാക്യം വിളിയും പ്രതിഷേധവും; കെജ്‌രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്കെതിരെ എഫ്‌ഐആർ; നടപടി ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ പരാതിയിൽ  

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies