ധാക്ക: ആരാധകർക്ക് ആശങ്കയായി ബംഗ്ലാദേശ് ട്വന്റി 20 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹ്മദുള്ളയ്‌ക്ക് കൊറോണ സ്വിരീകരിച്ചു. ഇതെ തുടർന്ന് നവംബര്‍ 15-ന് ആരംഭിക്കുന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ പ്ലേ ഓഫ് മത്സരത്തിൽ താരം കളിക്കില്ല. നവംബർ ആറിനും ഇന്നും നടത്തിയ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്.
പി.എസ്.എല്ലില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിന്റെ താരമാണ് മഹ്മദുള്ള. താരത്തിന് കൊറോണ സ്വിരീകരിച്ചതിനെ തുടർന്ന് പാകിസ്താന്‍ സൂപ്പര്‍ ലീഗ് മത്സരത്തിൽ ഇംഗ്ലണ്ട് താരം മോയിന്‍ അലിയാണ് പകരക്കാരനായി കളിക്കുന്നത്.
2021 മാർച്ചിൽ നടത്താനിരുന്ന ഗ്രൂപ്പ് മത്സരങ്ങള്‍ കൊറോണ മൂലം പി.എസ്.എല്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. തുടർന്ന് പ്ലേ ഓഫ് മത്സരങ്ങള്‍ ഈ മാസം നടത്താൻ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.















