മിലാന്: ഇറ്റാലിയന്‍ ലീഗില്‍ നാപ്പോളിയ്ക്കും റോമയ്ക്കും ലീഗ് പോരാട്ടങ്ങളില്‍ ജയം.നാപ്പോളി 1-0ന് ബൊലോഗ്നയേയും റോമ 3-1ന് ജെനോവയേയും തോല്‍പ്പിച്ചു.
കളിയുടെ ആദ്യ പകുതിയില്‍ത്തന്നെ നാപ്പോളി ഗോള്‍ നേടി. വിക്ടര്‍ ഒസിംഹെന്നാണ് നാപ്പോളിയ്ക്കായി ഗോള്‍ നേടിയത്. കളിയില്‍ ഏറെ സമയം പന്ത് കൈവശമിരുന്നിട്ടും നാപ്പോളിയ്ക്ക് ഗോളടിക്കാനായില്ല. പത്തൊമ്പത് അവസരങ്ങളാണ് ലഭിച്ചതെങ്കിലും നാല് തവണ മാത്രമാണ് ഗോളിനായി ശ്രമിച്ചത്. ഇതില്‍ ഒന്നുമാത്രമാണ് ഗോളില്‍ കലാശിച്ചത്.
എ.സി. റോമ 3-1നാണ് ജെനോവയെ തോല്‍പ്പിച്ചത്. ഹെന്റിക്കിന്റെ ഹാട്രിക്ക് മികവിലാണ് റോമ ജെനോവയെ തകര്‍ത്തത്. കളിയുടെ ആദ്യ പകുതിയുടെ അധികസമയത്താണ് റോമയുടെ ആദ്യ ഗോള്‍ വീണത്. ഹെന്റിക് മിഖിതരിയാനാണ് തന്റെ ആദ്യ ഗോളിലൂടെ ടീമിന് 1-0ന്റ ലീഡ് നല്‍കിയത്. ഇതിനിടെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ 50-ാം മിനിറ്റില്‍ത്തന്നെ ജെനോവ സമനില പിടിച്ചു. എന്നാല്‍ 66-ാം മിനിറ്റിലും 85-ാം മിനിറ്റിലും വീണ്ടും ജെനോവയുടെ വല കലുക്കിക്കൊണ്ട് ഹെന്റിക് തന്റെ ഹാട്രിക്കോടെ ടീമിന് 3-1ന്റെ ആധികാരിക ജയം നല്കി.
Comments