മാഡ്രിഡ്: സ്പാനിഷ് ലീഗിലെ സൂപ്പര്‍ ടീമായ ബാഴ്സലോണയുടെ കൗമാര കരുത്ത് ആന്‍സു ഫാത്തിക്ക് പരിക്ക്. റയല്‍ ബെറ്റിസിനെതിരെ നടന്ന മത്സരത്തിലാണ് കാല്‍മുട്ടിന് പരിക്കേറ്റത്. മെസ്സിക്കൊപ്പം സീസണില്‍ ശക്തമായ സാന്നിദ്ധ്യമായി മുന്നേറുന്ന തിനിടെയാണ് ഫാത്തിക്ക് പരിക്ക് വിനയായത്. അടിയന്തിരമായി കാല്‍മുട്ടിന് ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. നാലുമാസത്തിന് ശേഷം മാത്രമേ കളിക്കളത്തിലേക്ക് തിരികേ എത്താനാകൂ എന്നാണ് ക്ലബ്ബ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
‘ക്ലബ്ബിന്റെ ടീം പ്ലെയറായ ഫാത്തിയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ഡോ. രാമോണ്‍ കൂഗാറ്റാണ് ശസ്ത്രക്രിയ നടത്തിയത്. ഇനി നാലുമാസത്തെ വിശ്രമം പറഞ്ഞിരിക്കുകയാണ് ‘ ക്ലബ്ബ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ മത്സരത്തില്‍ പകുതി സമയം കഴിഞ്ഞപ്പോഴാണ് പരിക്കേറ്റത്. 5-2ന്റെ തകര്‍പ്പന്‍ ജയമാണ് ബാഴ്സ നേടിയത്. ഫാത്തിക്ക് പരിക്കേറ്റതോടെയാണ് മെസ്സി കളത്തിലറങ്ങി ഇരട്ട ഗോളുകളടിച്ച് ടീമിന് ഗംഭീര ജയം സമ്മാനിച്ചത്.
Comments