തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ജോസ് കെ മാണി വിഭാഗത്തിന് സീറ്റ് നല്കി സിപിഎം. കാലടി, നാലാഞ്ചിറ എന്നീ വാര്‍ഡുകളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. കാലടിയില്‍ നേരത്തെ പ്രഖ്യാപിച്ച സിപിഎം സ്ഥാനാര്‍ത്ഥിയെ മാറ്റിയാണ് ഇപ്പോൾ ജോസ് കെ മാണി വിഭാഗത്തിന് സീറ്റ് നൽകിയിരിക്കുന്നത്.
മൂന്ന് ഘട്ടമായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ഡിസംബര്‍ എട്ടിനാണ് വോട്ടെടുപ്പ് നടക്കുക. കോര്‍പ്പറേഷനിലെ 100 വാര്‍ഡുകളില്‍ 70 ലും സിപിഎം മത്സരിക്കാനായിരുന്നു തീരുമാനം. 17 സീറ്റുകളാണ് സിപിഐയ്ക്ക് നല്‍കിയിരുന്നത്. സിപിഎം മുന്‍കൈയ്യെടുത്താണ് യുഡിഎഫുമായി ഇടഞ്ഞുനിന്ന ജോസ് കെ മാണി വിഭാഗത്തിനെ എല്‍ഡിഎഫില്‍ എത്തിച്ചത്.
കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാകും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. മാസ്ക്, ഗ്ലൗസ്, സാനിറ്റൈസര്‍ സാമൂഹിക അകലം പാലിക്കല്‍ എന്നിവ തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടത്തിലും നിര്‍ബന്ധമായി പാലിക്കേണ്ടതാണ്. കൊറോണ ബാധിതർക്കും ക്വാറന്റീനിൽ ഉള്ളവർക്കും പോസ്റ്റൽ വോട്ട് സൗകര്യം ഒരുക്കാൻ തീരുമാനമായി. ഡിസംബർ 16 നാണ് ഫലം പ്രഖ്യാപിക്കുക.
Comments