അൾട്രോസിന്റെ എക്സ്എം പ്ലസ് വേരിയന്റ് അവതരിപ്പിച്ച് ടാറ്റ; വില 6.6 ലക്ഷം രൂപ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

അൾട്രോസിന്റെ എക്സ്എം പ്ലസ് വേരിയന്റ് അവതരിപ്പിച്ച് ടാറ്റ; വില 6.6 ലക്ഷം രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2020, 03:11 pm IST
FacebookTwitterWhatsAppTelegram

മുംബൈ : ഇന്ത്യയിലെ പ്രമുഖ വാഹന ബ്രാന്‍ഡായ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്ക് ടാറ്റ അള്‍ട്രോസിന്റെ XM+ വേരിയന്റ് അവതരിപ്പിച്ചു. അനായാസ ഡ്രൈവിംഗ് അനുഭവം സാധ്യമാക്കുന്ന, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയോടു കൂടിയ 17.78 സെമി ടച്ച് സ്‌ക്രീന്‍ ഉള്‍പ്പടെയുള്ള നിരവധി ആകര്‍ഷകമായ ഫീച്ചറുകള്‍ സഹിതമാണ് XM+ വേരിയന്റ് എത്തുന്നത്. സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോള്‍സ്, വോയ്‌സ് അലര്‍ട്ടുകള്‍, വോയ്‌സ് കമാന്‍ഡ് തിരിച്ചറിയുന്നതിനുള്ള സംവിധാനം, സ്റ്റൈലൈസ്ഡ് വീല്‍ കവറുകളോട് കൂടിയ R16 വീലുകള്‍, റിമോട്ട് ഫോള്‍ഡബിള്‍ കീ തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് ആസ്വാദ്യകരമായ ഡ്രൈവിംഗ് നല്‍കുന്നു. ഹൈ സ്ട്രീറ്റ് ഗോള്‍ഡ്, ഡൗണ്‍ടൗണ്‍ റെഡ്, അവന്യൂ വൈറ്റ്, മിഡ് ടൗണ്‍ ഗ്രേ എന്നീ നാല് നിറങ്ങളില്‍ അള്‍ട്രോസിന്റെ XM+ വേരിയന്റ് ലഭ്യമാണ്.

പെട്രോള്‍ പതിപ്പിന് 6.6 ലക്ഷം രൂപ എക്‌സ്. ഷോറൂം വിലയിലാണ് പുതിയ വേരിയന്റ് എത്തുന്നത്. ഈ വര്‍ഷമാദ്യം വിപണിയിലിറങ്ങിയ അള്‍ട്രോസ് വലിയ വിജയം നേടിയ സാഹചര്യത്തിലാണ് പുതിയ വേരിയന്റ് എത്തുന്നത്. പ്രീമിയം വേരിയന്റുകളില്‍ മാത്രം ലഭ്യമാകുന്ന ഫീച്ചറുകള്‍ ആകര്‍ഷകവും താങ്ങാവുന്നതുമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് ഈ വേരിയന്റ്.

ന്യൂ ഫോര്‍എവര്‍ ആശയത്തിന്റെ ഭാഗമായി അള്‍ട്രോസ് XM+ വേരിയന്റ് പുറത്തിറക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് മാര്‍ക്കറ്റിംഗ് ഹെഡ് വിവേക് ശ്രീവാസ്തവ പറഞ്ഞു. അള്‍ട്രോസിന്റെ അവതരണത്തോടെ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിന്റെ നിലവാരമുയര്‍ത്തുക മാത്രമല്ല വിപണിയില്‍ സുരക്ഷയ്‌ക്ക് പുതിയ മാനദണ്ഡം സൃഷ്ടിക്കുകയും ചെയ്തു. തികച്ചും ആകര്‍ഷകമായ വിലയില്‍ നിരവധി പ്രീമിയം ഫീച്ചറുകള്‍ ആസ്വദിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്ന XM+ വേരിയന്റിന്റെ അവതരണം അള്‍ട്രോസിന്റെ സ്വീകാര്യത കൂടുതല്‍ വര്‍ധിപ്പിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2020 ജനുവരിയില്‍ വിപണിയിലെത്തിയ അള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലേക്കുള്ള കമ്പനിയുടെ ചുവടുവെയ്പ്പായിരുന്നു. സ്റ്റൈലിഷ് ഡിസൈന്‍, ഡ്രൈവിംഗ് സുഖം, ഉയര്‍ന്ന സുരക്ഷ എന്നിവയാല്‍ ഉപഭോക്താക്കളുടെ പ്രീതി നേടാന്‍ വാഹനത്തിനായി. പുറത്തിറങ്ങിയപ്പോള്‍ തന്നെ അള്‍ട്രോസിനു ലഭിച്ച ജിഎന്‍സിഎപി 5- സ്റ്റാര്‍ അഡല്‍റ്റ് സേഫ്റ്റി റേറ്റിംഗ് ഇതിനു തെളിവായാണ് കമ്പനി വിലയിരുത്തുന്നത്. ടാറ്റ മോട്ടോഴ്‌സിന്റെ ഇംപാക്ട് ഡിസൈന്‍ 2.0 ആശയം അവതരിപ്പിക്കുന്ന അള്‍ട്രോസ് അള്‍ട്രോസ് കമ്പനിയുടെ ആല്‍ഫ ആര്‍ക്കിടെക്ചറില്‍ വികസിപ്പിക്കുന്ന ആദ്യ വാഹനമാണ്.

Tags: TATA
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies