ലേ: ജമ്മുകശ്മീരിന് പുറകേ കായികരംഗത്ത് പ്രതിഭകളെ കണ്ടെത്താന്‍ ലേയിലേയും ലഡാക്കിലേയും വിദ്യാലയങ്ങളില്‍ പദ്ധതി ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. ലഡാക്കിലേയും ലേയിലേയും കുരുന്നുകളെ കായികരംഗത്തേക്ക് എത്തിക്കാനാണ് ശ്രമം ആരംഭിച്ചിട്ടുള്ളത്. ഗോള്‍ഡന്‍ ബേബി ലീഗെന്ന പേരില്‍ മൂന്ന് വയസ്സുമുതലുള്ള കുട്ടികളെ പങ്കെടുപ്പിച്ചുള്ള ലീഗാണ് ആവേശമാകുന്നത്.
‘ഇന്ത്യയിലെ മറ്റ് മഹാനഗരങ്ങളെ അപേക്ഷിച്ച് സൗകര്യങ്ങള്‍ വളരെ കുറഞ്ഞ പ്രദേശങ്ങളാണ് ഞങ്ങളുടേത്. ഇവിടുത്തെ കുട്ടികള്‍ക്ക് അത്യാധുനിക സംവിധാനങ്ങളോടെ കളിപഠിക്കാന്‍ അവസരങ്ങളുമില്ല. ഗോള്‍ഡന്‍ ബേബി ലീഗ് അവര്‍ക്ക് എല്ലാമെല്ലാമായി മാറിക്കഴിഞ്ഞു.’ സംഘാടകനായ സെറിംഗ് സോമോ പറഞ്ഞു.
2018ലാണ് ലഡാക്കിലെ കായിക മേഖലയ്‌ക്കായി പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചത്. 250 കുരുന്നുകളെയാണ് ലഡാക് -ലേ മേഖലയില്‍ നിന്നും തെരഞ്ഞെടുത്ത് ആറുവയസ്സിന് താഴെ മുതല്‍ പരിശീലിപ്പിക്കുന്നത്.















