ന്യൂഡല്‍ഹി: വിമാനത്താവളത്തിലെ പരിശോധനയില്‍ വെടിയുണ്ടകളുമായി യാത്രക്കാരന് പടിയിലായി. സി.ഐ.എസ്.എഫ് സുരക്ഷാ ഉദ്യോഗസ്ഥരാണ് യാത്രക്കാരന്റെ കൈവശം വെടിയുണ്ട കണ്ടെത്തിയത്. അമേരിക്കയില്‍ നിന്നും എത്തിയ യാത്രക്കാരന്റെ കൈവശമാണ് വെടിയുണ്ട കണ്ടെത്തിയതെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
അമേരിക്കയില്‍ നിന്നും ഡല്‍ഹി വിമാനത്താവളത്തിലെത്തിയ വി.കെ.ഗുപ്തയെന്ന യാത്രാക്കാരന്റെ കൈവശമാണ് 9 എം.എം കാലിബര്‍ ബാഗേജില്‍ നിന്നും കണ്ടെത്തിയത്. ടെര്‍മിനല്‍ 3ലാണ് പരിശോധന നടന്നത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവള ത്തിലാണ് ഇന്ന് വൈകിട്ട് സംഭവം നടന്നത്. ഛത്തീസ്ഗഢിലെ റായ്പൂര്‍ സ്വദേശിയാണ് പിടിയിലായത്.
Comments