മനാമ: കൊറോണ വാക്സിന് 2021 തുടക്കത്തില്‍തന്നെ രാജ്യത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യകാര്യ സുപ്രീംകൗണ്‍സില്‍ ചെയര്മാന് ലഫ്. ജനറല്‍ ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെൻറ് അധ്യക്ഷ ഫൗസിയ ബിന്ത് അബ്ദുല്ല സൈനല്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം രേഖാമൂലം അറിയിച്ചത്. അതുവരെ പാര്‍ലമെൻറ് സമ്മേളനം ഓണ്‍ലൈനായി നടക്കുമെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തു. പാര്‍ലമെൻറ്, ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ കൊറോണ വാക്സിന് എടുക്കുന്നവരുടെ മുന്‍നിരയിലുണ്ടാകുമെന്നും അവര്‍ പറഞ്ഞു.
Comments