ഗുവാഹട്ടി: അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. കൊറോണ മൂലം ആന്തരീകാവയവങ്ങളെ വിവിധ രോഗങ്ങള്‍ ബാധിച്ചതാണ് ആരോഗ്യം തകരാറിലായത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള തരുണ്‍ ഗൊഗോയ് അബോധാവസ്ഥയില്‍ തുടരുകയാണ്. സംസ്ഥാനത്തിന് പുറത്ത് ചികിത്സയ്ക്കായി കൊണ്ടുപോകാന്‍ പാകത്തിനുള്ള അവസ്ഥയിലല്ലെന്നും മികച്ച ചികിത്സ നല്‍കിവരികയാണെന്നും അസം ആരോഗ്യവകുപ്പ് മന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
കോണ്‍ഗ്രസ്സ് നേതാവായ തരുണ്‍ ഗൊഗോയിയെ ഗുവാഹട്ടിയിലെ മെഡിക്കല്‍ കോളേജില്‍ നവംബര്‍ 2നാണ് പ്രവേശിപ്പിക്കപ്പെട്ടത്. കടുത്ത അണുബാധമൂലം ഡയാലിസിസിനും വിധേയമാക്കിയ ശേഷമുള്ള നിരീക്ഷണത്തിലാണ് നിലവില്‍ ഗൊഗോയ് ഉള്ളതെന്നും മെഡിക്കല്‍ കോളേജ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
Comments