ബാഗ്ദാദ് : ഇറാഖിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണം. ഭീകരർ നടത്തിയ വെടിവെയ്പ്പിലും ബോംബ് ആക്രമണത്തിലും ആറ് സുരക്ഷാ ഉദ്യോഗസ്ഥരും മൂന്ന് പ്രദേശവാസികളും കൊല്ലപ്പെട്ടു. ബാഗ്ദാദിൽ അർദ്ധരാത്രിയോടെയായിരുന്നു സംഭവം.
പട്രോളിംഗിനായി പോകുകയായിരുന്ന പോലീസ്-അർദ്ധസൈനിക ഉദ്യോഗസ്ഥരുടെ സംയുക്ത സംഘത്തിന് നേരെയാണ് ആക്രണം ഉണ്ടായത്. വാഹനത്തിന് നേരെ ബോംബെറിഞ്ഞ ശേഷം ഭീകരർ വെടിയുതിർക്കുകയായിരുന്നു. സംഭവം അറിഞ്ഞ് കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി. ഇവർക്ക് നേരെയും ഭീകരർ വെടിയുതിർത്തു. കൊല്ലപ്പെട്ടവരിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് ഉൾപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഇസ്ലാമിക് സ്റ്റേറ്റ് നടത്തുന്ന രണ്ടാമത്തെ ഭീകരാക്രമണമാണ് ഇത്. നവംബർ എട്ടിന് ഭീകരർ നടത്തിയ ആക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 11 പേർ മരിച്ചിരുന്നു.
Comments