തൃപ്പൂണിത്തുറ : മലയാളത്തിന്റെ മഹാനടൻ തിലകന്റെ മകൻ ഷിബു തിലകൻ തൃപ്പൂണിത്തുറയിൽ ബിജെപി സ്ഥാനാർത്ഥി . തൃപ്പൂണിത്തുറ നഗരസഭയിലെ 25-)0 വാർഡിലെ എൻ.ഡി.എ സ്ഥാനാർത്ഥിയാണ് ഷിബു.
96 മുതൽ ബി.ജെ.പി പ്രവർത്തകനാണ് ഷിബു . തപസ്യ കലാസാഹിത്യ വേദിയുടെ സജീവ പ്രവർത്തകനും ബി.ജെ.പി തിരുവാങ്കുളം ഏരിയാ സെക്രട്ടറിയുമാണ്. തിലകന്റെ നാടകട്രൂപ്പിലും സജീവമായിരുന്നു. അച്ഛനെ സെറ്റുകളിലെത്തിച്ചിരുന്നതും ഷിബുവാണ്. ഓരോ വീടുകളിലുമെത്തി തിലകന്റെ മകനാണെന്നു പരിചയപ്പെടുത്തുമ്പോൾ മലയാളിയ്ക്ക് ആ മഹാനടനോടുള്ള സ്നേഹം ആ മുഖങ്ങളിൽ നിന്ന് വ്യക്തമാകും . കരുത്ത് നല്കുന്നതായി ഷിബു തിലകന് പറയുന്നു.
യക്ഷിയും ഞാനും, ഇവിടം സ്വർഗമാണ്, ഗുണ്ട, ചാലക്കുടിക്കാരൻ ചങ്ങാതി തുടങ്ങി പന്ത്രണ്ടിലധികം സിനിമകളിലും, നിരവധി സീരിയലുകളിലും, ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ ലേഖയും അമ്മ സരോജത്തിനുമൊപ്പം തിരുവാങ്കുളം കേശവൻ പടിയിലാണ് താമസം
Comments