ശ്രീനഗർ : കശ്മീരിൽ ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട കേസിൽ പിഡിപി യൂത്ത് വിംഗ് പ്രസിഡന്റിനെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. പിഡിപി യുവനേതാവ് വഹീദ് ഉർ റഹ്മാൻ പാറയാണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ടുദിവസമായി ഇയാൾ എൻ.ഐ.എ കസ്റ്റഡിയിലാണെന്നാണ് റിപ്പോർട്ട്.
മെഹബൂബ മുഫ്തിയുടെ അടുത്ത അനുയായിയാണ് വഹീദ് ഉർ റഹ്മാൻ. ഇയാൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി എൻ.ഐ.എയുടെ നിരീക്ഷണത്തിലായിരുന്നു. പുൽവാമയിൽ ഹിസ്ബുൾ മുജാഹിദ്ദീനുമായി വഹീദ് അടുത്ത ബന്ധം പുലർത്തിയിരുന്നതായാണ് സൂചന. ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പ് അടുത്തുവന്ന സാഹചര്യത്തിൽ പിഡിപിക്കും ഗുപ്കാർ ഗ്രൂപ്പിനും വൻ തിരിച്ചടിയായിരിക്കുകയാണ് വഹീദിന്റെ അറസ്റ്റ്.
ജമ്മു കശ്മീർ പൊലീസ് ഡിഎസ്പിയായിരുന്ന ദേവീന്ദർ സിംഗുമായി ബന്ധപ്പെട്ട കേസിലാണ് വഹീദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഭീകര പ്രവർത്തനത്തിന് ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് വഹീദിന്റെ മേൽ ചുമത്തിയിരിക്കുന്നത്.
Comments