കുവൈറ്റ് സിറ്റി – കുവൈറ്റ് എറണാകുളം റെസിഡന്റ്സ് അസോസിയേഷൻ (കേര) രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബർ 27 ന് ഉച്ചക്ക് 1 മുതൽ ജാബ്രിയ ബ്ലഡ് ബാങ്കിൽ വെച്ച് നടക്കുന്ന രക്തദാന ക്യാമ്പ്, മുരളി .S. പണിക്കർ (ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്റർ ഫോർമെർ പ്രസിഡന്റ് ) ഉത്ഘാടനം നിർവഹിക്കും . കേര പ്രസിഡന്റ് ബെന്നി KO, സെക്രട്ടറി രാജേഷ് മാത്യു, സെബാസ്റ്റ്യൻ പീറ്റർ, അനിൽ കുമാർ, അനൂപ് അരവിന്ദ്,ആൻസൻ, സംഗീത് എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പിന് വേണ്ട ക്രമീകരണങ്ങൾ നടത്തിവരുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് വാഹനസൗകര്യം ക്രമീകരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 97271683, 66564435 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Comments