ജെനീവ: ആഗോള ഭീകരസംഘടനകളുടെ പരിശീലനകേന്ദ്രമായി അഫ്ഗാന് മേഖല വീണ്ടും മാറുന്നതിനെതിരെ അന്താരാഷ്ട്ര സമൂഹത്തിന് ആശങ്ക. അഫ്ഗാന് മേഖലയില്‍ താലിബാന്റെ ഭീകരാക്രമണങ്ങള്‍ എല്ലാ പരിധികളും ലംഘിക്കുന്ന സംഭവങ്ങള്‍ ഐക്യരാഷ്ട്രസഭയില്‍ രാജ്യങ്ങള്‍ എടുത്തുപറഞ്ഞു. അഫ്ഗാന് ഭരണകൂടം ഭീകരതയ്ക്കെതിരെ നടത്തിക്കൊ ണ്ടിരിക്കുന്ന പോരാട്ടം സഭയില്‍ വച്ചതിന് പിന്നാലെയാണ് പിന്തുണയുമായി മറ്റ് രാജ്യങ്ങള്‍ സംസാരിച്ചത്. അഫ്ഗാന് കോണ്‍ഫറന്‍സ് 2020 എന്ന പ്രത്യേക യോഗത്തിലാണ് അന്താരാഷ്ട്രതലത്തില്‍ വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ സംസാരിച്ചത്.
മേഖലയില്‍ താലിബാന് ഐ.എസിന്റേയും അല്‍ഖ്വയ്ദയുടേയും വളര്‍ച്ചയ്ക്ക് എല്ലാ പിന്തുണയും നല്‍കുന്നതിന്റെ തെളിവുകളും അഫ്ഗാന് ഭരണകൂടം സഭയ്ക്ക് മുമ്പാകെ നിരത്തി. അഫ്ഗാനില്‍ കേന്ദ്രീകരിക്കുന്ന ഭീകരസംഘടനകള്‍ മറ്റ് രാജ്യങ്ങളിലേയ്ക്ക് ഭീകരത പടര്‍ത്തുന്നതില്‍ വഹിക്കുന്ന പങ്ക് അപകടകരമാണെന്നും അന്താരാഷ്ട്ര പ്രതിനിധികള്‍ പറഞ്ഞു.
Comments