ആദ്യ ജയം തേടി മഞ്ഞപ്പട; എതിരാളികൾ ചെന്നൈ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ആദ്യ ജയം തേടി മഞ്ഞപ്പട; എതിരാളികൾ ചെന്നൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2020, 02:32 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിലെ മൂന്നാം മത്സരത്തിൽ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. മുൻ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്സിയാണ് എതിരാളികൾ. ഗോവയിലെ ജിഎംസി സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ആദ്യ മത്സരത്തിൽ തോൽവിയും രണ്ടാം മത്സരത്തിൽ സമനിലയും വഴങ്ങിയ ബ്ലാസ്റ്റേഴ്സിനെ തങ്ങളുടെ ആരാധകവൃന്ദത്തെ തൃപ്തിപ്പെടുത്താനായി വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാനാവില്ല. ആദ്യ മത്സരത്തിൽ എടികെ മോഹൻ ബഗാനോട് തോൽവി വഴങ്ങിയപ്പോൾ രണ്ടാമത്തെ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങി. കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനായ സെർജിയോ സിഡോഞ്ച, സ്ട്രൈക്കറായ ഗാരി ഹൂപ്പർ എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി രണ്ടാമത്തെ മത്സരത്തിൽ ഗോൾ നേട്ടം സ്വന്തമാക്കിയത്.

മറുവശത്ത് തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജംഷെഡ്പൂർ എഫ്സിയെ പരാജയപ്പെടുത്തി സീസൺ ആരംഭിച്ച ചെന്നൈയിൻ എഫ്സി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അതുകൊണ്ടു തന്നെ ഇന്ന് നടക്കുന്ന മത്സരത്തിൽ മുൻതൂക്കം ചെന്നൈയിൻ എഫ്സിക്കാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് 6 സീസണുകൾ പിന്നിട്ടപ്പോൾ 2 തവണ ജേതാക്കളായിട്ടുള്ള ചെന്നൈയിൻ എഫ്സി മൂന്നു തവണ ഫൈനലിലും എത്തിയിട്ടുണ്ട്. ഇതുവരെ കിരീടം നേടാൻ സാധിച്ചില്ലെങ്കിലും 2 തവണ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിലെത്താൻ കേരള ബ്ലാസ്റ്റേഴ്സിനും സാധിച്ചിരുന്നു. ഇരു ടീമുകളുടെയും വിദേശ താരനിരയും യുവ ഇന്ത്യൻനിരയും അതി ശക്തമാണ്. ഇരു ടീമുകളും അക്രമണാത്മകമായ ശൈലിയാകും പുറത്തെടുക്കാൻ സാധ്യത.

കൈവന്ന വിജയം അവസാന നിമിഷം കൈവിട്ടുകളയുന്ന പ്രവണത ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞ സീസൺമുതലെയുണ്ട്. കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റ് സമനില നേടിയത് രണ്ടാം പകുതിയുടെ തുടക്കത്തിൽ നേടിയ ഗോളിലും ശേഷം അവസാന നിമിഷം നേടിയ ഒരു ഗോളിലുമാണ്. അതിനാൽ ഈ പ്രവണതക്ക് ടീം തടയിടാൻ ശ്രമിക്കുമെന്നുറപ്പാണ്. ഇന്ന് ചെന്നൈയിൻ എഫ്സിയെ നേരിടുമ്പോൾ പ്രതിരോധത്തെ കൂടുതൽ ശക്തമാക്കാനാൻ ബ്ലാസ്റ്റേഴ്സ് പരിശീലകനായ കിബു വികൂന ശ്രമിക്കും.

ആദ്യ മത്സരത്തിൽ തീർത്തും നിരാശപ്പെടുത്തിയ മുന്നേറ്റ നിരയ്‌ക്ക് കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടാൻ സാധിച്ചത് ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം നൽകും. അറ്റാക്കിംഗ് മിഡ്ഫീൽഡർ റോൾ ഗംഭീരമാക്കിയ സിഡോ നാളെയും അതേ പൊസിഷനിൽ കളത്തിലിറങ്ങാനാണ് സാധ്യത. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏഴാം സീസണിൽ ഇതുവരെയുള്ള മത്സരങ്ങൾ അവലോകനം ചെയ്യുമ്പോൾ വ്യക്തമാകുന്നത് ആക്രമണാത്മക ഫുട്ബോൾ കാഴ്ച വെച്ച ടീമുകൾക്ക് വിജയം സ്വന്തമാക്കാൻ സാധിച്ചു എന്നതാണ്. അതിനാൽ ഇരു ടീമുകളും അകാരമാത്മകമായ ശൈലി പിന്തുടരുമെന്നുറപ്പാണ്.

Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

കുട്ടികളുടെ വൈകാരികതയെ ചൂഷണം ചെയ്ത് അക്രമങ്ങൾ സൃഷ്ടിക്കാൻ ശ്രമം; ഭാരതത്തിന്റെ മുന്നേറ്റമാണ് രാഷ്‌ട്രവിരുദ്ധരെ അസ്വസ്ഥരാക്കുന്നത്: സ്വാമി ചിദാനന്ദപുരി

കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; അച്ഛന്റെ തലയ്‌ക്ക് കാപ്പിക്കമ്പുകൊണ്ട് അടിച്ച് മകൻ, കോട്ടയം മണിമലയിൽ അച്ഛന് ദാരുണാന്ത്യം, മകൻ സച്ചു അറസ്റ്റിൽ

ഒമാൻ തീരത്ത് ഇന്ത്യൻ ജീവനക്കാരുള്ള എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണം; രണ്ട് നാവികരെ കാണാതായി, ഒൻപത് പേരെ രക്ഷപ്പെടുത്തി, തിരച്ചിൽ തുടരുന്നു

‘കേരളം വേണ്ടത്ര പരിഗണിച്ചില്ല’; സംസ്ഥാനം വിടുന്നതിനെക്കുറിച്ച് ആലോചിച്ച് ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് ആൻസി സോജൻ

‘മസ്കിനെ വിശ്വസിക്കാനാവില്ല, രാജ്യസുരക്ഷയ്‌ക്ക് അപകടം’; സ്റ്റാർലിങ്ക് വിവാദത്തിൽ എസ്. ഗുരുമൂർത്തിയുടെ രൂക്ഷ വിമർശനം, ഇന്ത്യയിൽ രാഷ്‌ട്രീയക്കളി നടത്തരുതെന്ന് മുന്നറിയിപ്പ്

ഒറ്റപ്പാലത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് അപകടം; 12കാരിക്ക് ദാരുണാന്ത്യം, കുടുംബത്തിലെ നാലുപേർക്ക് ഗുരുതര പരിക്ക്

കുലസായി ദസറയ്‌ക്ക് കൊടിയേറി; ഓം കാളി, ജയ് കാളി’ മന്ത്രധ്വനികളിൽ കുലശേഖരപട്ടണം

ശ്രീശങ്കർ മുരളിക്ക് ലണ്ടനിൽ ശസ്ത്രക്രിയ; മുഴുവൻ ചെലവും കേന്ദ്രം വഹിക്കും, സന്തോഷവാർത്ത പങ്കുവച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies