സിഡ്നി: മൂന്നാം ഏകദിനത്തിൽ ടോസ്സ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഏകദിന പരമ്പര കൈവിട്ട ഇന്ത്യ കങ്കാരുക്കള്‍ക്കെതിരെ മൂന്നാം ഏകദിനത്തിൽ ജയിക്കാനുള്ള പരിശ്രമത്തിലാണ്. ഒടുവിൽ വിവരം ലഭിക്കുന്ഫോൾ അഞ്ച് ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇന്ത്യ 26 റൺസ് എടുത്തിട്ടുണ്ട്. 16 റൺസുമായി ശിഖർ ധവാനും 7 റൺസുമായി ശുഭ് മാൻ ഗില്ലുമാണ് ക്രിസിലുള്ളത്.
കാന്‍ബറയില്‍ നടക്കുന്ന മൂന്നാം ഏകദിനത്തില്‍ ടീമില്‍ മായങ്ക് അഗര്‍വാളിന് പകരം ശുഭ്മാന്‍ ഗില്ലിനെ ടീമിലെടുത്തു. ശാര്‍ദ്ദുല്‍ ഥാക്കുറും കുല്‍ദീപ് യാദവും നടരാജും ബൗളര്‍മാരായി പരമ്പരയിലെ ആദ്യ മത്സരത്തിലിറങ്ങും. ഓസീസ് നിരയില്‍ പരിക്കേറ്റ വാര്‍ണറുടെ സ്ഥാനത്തേക്ക് ലബുഷാനേ ഓപ്പണറായി ഇറങ്ങും.
Comments