പ്രധാനമന്ത്രിക്ക് നൽകിയ വാക്ക് പാലിച്ച് ലുലു ഗ്രൂപ്പ് : ജമ്മു-കശ്മീരിൽ ഭക്ഷ്യ സംസ്കരണ യൂണിറ്റ് തുടങ്ങും
Monday, August 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രധാനമന്ത്രിക്ക് നൽകിയ വാക്ക് പാലിച്ച് ലുലു ഗ്രൂപ്പ് : ജമ്മു-കശ്മീരിൽ ഭക്ഷ്യ സംസ്കരണ യൂണിറ്റ് തുടങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2020, 07:55 am IST
Facebook
Twitter
WhatsAppTelegram

ദുബായ് : ജമ്മു-കശ്മീരിൽ ഭക്ഷ്യസംസ്കരണ യൂണിറ്റ് തുടങ്ങാൻ ലുലു ഗ്രൂപ്പ്. ശ്രീനഗറിലാണ് യൂണിറ്റ് ആരംഭിക്കുക. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ആണ് ഇക്കാര്യം അറിയിച്ചത്. 2019 ൽ യുഎഇ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ ഉറപ്പാണ് ഇതിലൂടെ പാലിക്കപ്പെടുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വാർത്താക്കുറിപ്പിൽ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ലുലു ഗ്രൂപ്പ് ഒപ്പുവെച്ചു. ദുബായിൽ നടന്ന യുഎഇ -ഇന്ത്യ ഭക്ഷ്യ സുരക്ഷാ ഉച്ചകോടിയുടെ ഭാഗമായി ജമ്മു-കശ്മീരിൽ നിന്നുള്ള പ്രതിനിധി സംഘവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ചർച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് പദ്ധതി സംബന്ധിച്ച് ധാരണയിലെത്തിയത്.

നിലവിൽ കശ്മീരി ആപ്പിളും കുങ്കുമപ്പൂവും ഗൾഫ് മേഖലയിലേക്ക് ലുലു ഗ്രൂപ്പ് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതുവരെ 400 ടൺ ആപ്പിളുകൾ കശ്മീരിൽ നിന്ന് ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി. വരും വർഷങ്ങളിൽ ഇതിന്റെ തോത് വർദ്ധിപ്പിക്കും. ഇത് കൂടാതെ കശ്മീരിന്റെ മറ്റ് കാർഷിക ഉത്പ്പന്നങ്ങളിലേക്കും പഴവർഗങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കും.

കശ്മീരിൽ നിന്നുള്ള കാർഷിക ഉത്പ്പന്നങ്ങൾ ഗൾഫ് മേഖലയിലേക്ക് കയറ്റി അയയ്‌ക്കുന്നതിൽ ക്രിയാത്മക ചർച്ചയാണ് ലുലു ഗ്രൂപ്പുമായി നടന്നതെന്ന് കശ്മീർ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകിയ കാർഷിക ഉത്പാദന പ്രിൻസിപ്പൽ സെക്രട്ടറി നവീൻ കുമാർ ചൗധരി അഭിപ്രായപ്പെട്ടു. ഭക്ഷ്യ സംസ്കരണ യൂണിറ്റിനും ഇതുമായി ബന്ധപ്പെട്ട ലാെജിസ്റ്റിക്സ് സെന്ററിനും എല്ലാ സഹായവും ഒരുക്കി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൊജിസ്റ്റിക്സ് സേവനങ്ങൾക്ക് കശ്മീരിലെ ഫ്രൂട്ട് മാസ്റ്റർ അഗ്രോ ഫ്രഷ് കമ്പനിയുമായും ലുലു ഗ്രൂപ്പ് ധാരണയിലെത്തി.

ഇൻക്രെഡിബിൾ ഇന്ത്യയുടെ ഭാഗമായി വരുന്ന റിപ്പബ്ലിക് ദിനത്തിൽ ഗൾഫ് മേഖലകളിലെ ലുലു
സൂപ്പർ മാർക്കറ്റുകളിൽ കശ്മീർ സ്പെഷ്യൽ സംഘടിപ്പിക്കും. ജനുവരി 24 മുതൽ നടക്കുന്ന പരിപാടിയിൽ കശ്മീരിലെ തനത് ഉത്പന്നങ്ങളും പരമ്പരാഗത ഭക്ഷ്യ വിഭവങ്ങളും ഉൾപ്പെടെ ഇടംപിടിക്കും.

ദുബായിലെ ഇന്ത്യൻ കാേൺസുലേറ്റ് ജനറലും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും ഇൻവെസ്റ്റ് ഇന്ത്യയും സംയുക്തമായിട്ടാണ് യുഎഇ -ഇന്ത്യ ഭക്ഷ്യ സുരക്ഷാ ഉച്ചകോടി സംഘടിപ്പിച്ചത്. ലുലു ഗ്രൂപ്പിന്റെ തീരുമാനം കശ്മീരിലെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുമെന്നും നിരവധി യുവാക്കൾക്ക് താെഴിലവസരം നൽകുമെന്നും കോൺസൽ ജനറൽ ഡോ. അമൻ പുരി ചൂണ്ടിക്കാട്ടി.

Share
Tweet
SendShare

More News from this section

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

ഉസ്ബെക്കിസ്ഥാനിൽ യോഗയുടെ സന്ദേശവുമായി മോദി; താഷ്‌കന്റിലെ യോഗ സെഷനിൽ പങ്കെടുത്തു, ഇന്ത്യൻ പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി, ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ ബന്ധത്തിന് പുതിയ ഊർജം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

Latest News

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies